Latest News

ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും ,ഇല്ലെങ്കില്‍ ചൈതന്യ കൊന്നു കളയും ; വിവാഹത്തിന് ശേഷം അഭിനയജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തെന്നിന്ത്യയുടെ ക്യൂട്ട് താരം മനസ്സ് തുറക്കുന്നു

Malayalilife
  ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും ,ഇല്ലെങ്കില്‍ ചൈതന്യ കൊന്നു കളയും ; വിവാഹത്തിന് ശേഷം അഭിനയജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തെന്നിന്ത്യയുടെ ക്യൂട്ട് താരം മനസ്സ് തുറക്കുന്നു

തെന്നിന്ത്യന്‍ സിനിമ ലോകത്തെ ക്യൂട്ട് താരമാണ് സാമന്ത അക്കിനേനി . തെലുങ്കിലാണ് താരം ഏറെ സജീവമാകുന്നതെങ്കിലും  തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരം കൂടായാണ്  സാമന്ത . വിവാഹ ശേഷം സിനിമ ജീവിതത്തില്‍ നിന്നും ഭൂരിഭാഗം നടിമാരും വിട്ടു നില്‍ക്കുമ്പോഴും സിനിമയ്ക്കും കുടുംബജീവിതത്തിനും ഒരേ പ്രാധാന്യം നല്‍കി  ഒരുപോലെ കൊണ്ട് പോകുകാനുളള ശ്രമത്തിലാണ് താരം . അതേസമയം നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം അഭിനയജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് താരം ഇപ്പോള്‍ . 

'വൈകീട്ട് ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും. കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ.. ഇല്ലെങ്കില്‍ ചൈതന്യ കൊന്നു കളയും' സാമന്ത ചിരിച്ചുകൊണ്ടു പറഞ്ഞു. രംഗസ്ഥലം എന്ന ചിത്രത്തിന് മുന്നോടിയായി താന്‍ സ്‌ക്രിപ്റ്റ് വായിച്ചിരുന്നില്ലെന്നും സാമന്ത പറയുന്നു . താരം അവസാനമായി അഭിനയിച്ചത് 96ന്റെ തെലുങ്ക് റീമേക്ക് ജാനുവിലാണ് . ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് സാമന്തയും ഷെര്‍വാനന്ദുമാണ് .  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  പ്രേം കുമാര്‍ തന്നെയാണ് .  96ന് വേണ്ടി മനോഹരമായ സംഗീതം നല്‍കി കൊണ്ട്  ഗോവിന്ദ് വസന്തയും ഈ സിനിമയുടെ ഭാഗമായി മാറുകയും ചെയ്തു . ഇനി സാമന്തയെ പ്രേക്ഷകര്‍ കണുന്നത് ഫാമിലി മാന്‍ 2 എന്ന വെബ്സീരീസിലൂടെയായിരിക്കും .
 

Read more topics: # samantha akkineni ,# says about her life
samantha akkineni says about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES