Latest News

സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയം ആഘോഷമാക്കി സായ് പല്ലവിയും കുടംബവും; സാരിയില്‍ സിമ്പിള്‍ ലുക്കിലുള്ള നടിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍

Malayalilife
topbanner
 സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയം ആഘോഷമാക്കി സായ് പല്ലവിയും കുടംബവും; സാരിയില്‍ സിമ്പിള്‍ ലുക്കിലുള്ള നടിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍

സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടി സായ് പല്ലവി. എന്നും തന്റതായ സ്വകാര്യ ജീവിതം നയിക്കാന്‍ ഇഷ്ടമുള്ള താരമാണ്. സോഷ്യല്‍മീഡിയയിലും സായ് പല്ലവി അത്ര സജീവമല്ല. വല്ലപ്പോഴുമുള്ള ഫോട്ടോകളും സ്വന്തം സിനിമകളുടെ വിശേഷങ്ങളുമാണ് സായ് പല്ലവിയുടെ സോഷ്യല്‍മീഡിയ പേജില്‍ കാണാനാകുക. 

ഇപ്പോഴിതാ സഹോദരിയുടെ വിവാഹത്തിന്റെ തിരക്കിലാണ് താരം. ഈയിടെയ്ക്കാണ് സായ് പല്ലവിയുടെ സഹോദരി വിവാഹിതയാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇപ്പോള്‍വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്ത് വരുന്നത്.

വിവാഹനിശ്ചയത്തിന് അതിസുന്ദരിയായാണ് താരം എത്തിയത്. കുടുംബത്തോടൊപ്പം ചടങ്ങ് ആഘോഷമാക്കുന്ന നടിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കഴിഞ്ഞ ദിവസമാണ് വരന്‍ വിനീതിനെ പരിചയപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ പൂജ ഒരു വീഡിയോ പങ്കുവെച്ചത്. 'നിസ്വാര്‍ഥമായി സ്നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു. ഇതാണ് വിനീത് അവന്‍ എന്റെ സൂര്യകിരണമാണ് എന്റെ പാര്‍ട്നര്‍ ഇന്‍ ക്രൈം ഇപ്പോള്‍ എന്റെ പങ്കാളി'- പൂജ വീഡിയോയ്ക്കൊപ്പം കുറിച്ചു. 

ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകളായാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല. വിവാഹനിശ്ചയത്തിന് മുന്നോടിയായി കയ്യില്‍ നിറയെ മെഹന്തിയുമായി ചേച്ചിയോട് ചേര്‍ന്ന് നില്‍ക്കുന്ന പൂജയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
 

Read more topics: # സായ് പല്ലവി
sai pallavis sister pooja engegment

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES