ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ നായികയായി സായ് പല്ലവി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. സിദ്ധാര്‍ത്ഥ് പി.മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജപ്പാനില്‍ ആരംഭിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആമിര്‍ ഖാനാണ് നിര്‍മ്മാണം. ജുനൈദിന്റെ രണ്ടാമത്തെ ചിത്രമാണിത്.ജപ്പാനില്‍ നിന്നുള്ള സിനിമയുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാണ്.കനത്ത മഞ്ഞ് വീഴ്ചക്കിടയിലാണ് ജപ്പാനില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ മുഴുവന്‍ ടീമും ഈ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ചിത്രീകരണം നടത്തുന്നത്.
പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങള്‍ കണ്ട് ജുനൈദും സായ് പല്ലവിയും ഒന്നിക്കുന്ന ഈ ചിത്രം പ്രശസ്ത തായ് ചലച്ചിത്രമായ 'വണ്‍ ഡേ'യുടെ ഇന്ത്യന്‍ റീമേക്ക് ആണോ എന്നും് ആരാധകര്‍ സംശയമുന്നയിക്കുന്നുണ്ട്
പ്രേമ'ത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്റെ 'കലി', ഫഹദ് ഫാസിലിന്റെ 'അതിരന്‍' തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് സായ്പല്ലവി അഭിനയിച്ചത്. ഈ രണ്ടു ചിത്രങ്ങളും വലിയ വിജയം കണ്ടില്ല. 2018നു ശേഷം മലയാള ചിത്രങ്ങളില്‍ സായ്പല്ലവി അഭിനയിച്ചിട്ടില്ല.
യാഷ് രാജ് ഫിലിംസിന്റെ മഹാരാജ് എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് ഖാന്‍ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.