Latest News

തളര്‍ന്നു വീണപ്പോള്‍ താങ്ങും തണലുമായവള്‍; ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരി': 28ാം വിവാഹവാര്‍ഷിക ദിനത്തില്‍ സലിം കുമാര്‍ 

Malayalilife
 തളര്‍ന്നു വീണപ്പോള്‍ താങ്ങും തണലുമായവള്‍; ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരി': 28ാം വിവാഹവാര്‍ഷിക ദിനത്തില്‍ സലിം കുമാര്‍ 

28ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടന്‍ സലിം കുമാറും ഭാര്യ സുനിതയും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം തന്റെ വിവാഹവാര്‍ഷിക വിവരം ആരാധകരെ അറിയിച്ചത്. ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് സലിംകുമാറിന്റെ പോസ്റ്റ്. 

തളര്‍ന്നു വീണപ്പോള്‍ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് തന്റെ ഭാര്യയും അമ്മയുമാണ് എന്നാണ് സലിം കുമാര്‍ പറയുന്നത്. ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സായെന്ന് താരം കുറിച്ചു.

എന്റെ ജീവിതയാത്രയില്‍ ഞാന്‍ തളര്‍ന്നു വീണപ്പോള്‍ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് 'സ്ത്രീ മരങ്ങളാണ്,' ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വര്‍ഷം തികയുകയാണ് അതെ, ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്'- സലിം കുമാര്‍ കുറിച്ചു. വിവാഹചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. നിരവധി പേരാണ് സലിം കുമാറിനും സുനിതയ്ക്കും ആശംസകളുമായി എത്തുന്നത്. 1996 സെപ്തംബര്‍ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍. ചന്തു അടുത്തിടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

salim kumar wedding anniversary post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക