ബിസിനസുകാരനായ ഭര്‍ത്താവ് ആനന്ദ് അഹൂജക്കൊപ്പം ലണ്ടനിലെ പുതിയ ആഡംബര ഭവനത്തിലേക്ക് താമസം മാറാന്‍ ഒരുങ്ങഇ നടി സോനം കപൂര്‍. ലണ്ടനിലെ നോട്ടിങ് ഹില്ലിലുള്ള ആഡംബര ഭവനത്തിന്റെ വില 231 കോടിയാണ്. 2023 ജൂലൈയിലാണ് ആനന്ദ് അഹൂജയുടെ പിതാവ് ഹരീഷ് അഹൂജ 'ചാരിറ്റി ആന്‍ഡ് റിലിജിയന്‍ ഓര്‍ഡറിന്റെ' ഉടമസ്ഥതയിലുള്ള വസ്തു വാങ്ങിയത്.
20,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥലം കെന്‍സിംഗ്ടണ്‍ ഗാര്‍ഡന്‍സിന്റെ അടുത്താണ്. എട്ടുനിലകളുള്ള കെട്ടിടത്തില്‍ ചെറിയ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഫ്ലാറ്റിന്റെ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ നടിയും കുടുംബവും അങ്ങോട്ടേക്ക് താമസം മാറും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ആണ് സോനവും ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരാവുന്നത്.
വിവാഹ ശേഷം നടി ഭര്‍ത്താവിനൊപ്പം ലണ്ടനിലേക്ക് മാറി. സിനിമകളിലെ തിരക്ക് കുറച്ച് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നല്‍കാനും സോനം തയാറായി. 2022 ല്‍ ദമ്പതികള്‍ക്ക് മകന്‍ ജനിച്ചു. വായു കപൂര്‍ അഹുജ എന്നാണ് കുഞ്ഞിന്റെ പേര്. സിനിമാ രംഗത്ത് വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് സോനം കപൂര്‍.