Latest News

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു; കണ്ണമ്മയായി അഭിനയിക്കാന്‍ സായ്പല്ലവി 

Malayalilife
 അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു; കണ്ണമ്മയായി അഭിനയിക്കാന്‍ സായ്പല്ലവി 

പ്രേമത്തിലെ മലര്‍ മിസ്സായി എത്തി പിന്നാട് വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് സായ്പല്ലവി. ശക്തമായ നിലപാടകളിലൂടെയും താരം ശ്രദ്ധിക്കപ്പെടാറുണ്ട്. ഏതു തരം കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് സായ്പല്ലവി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. മലയാളത്തില്‍ ്ടുത്തിടെ ിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജുമോനോനും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചത്. ഒപ്പം ബിജു മേനോന്‍െ ഭാര്യയായ കണ്ണമ്മയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ്യ്യപ്പനും കോശിയും തെലുങ്കില്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കില്‍ സായ്പല്ലവി വേഷമിടാന്‍ ഒരുങ്ങുകയാണെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പവന്‍ കല്യാണിനൊപ്പമാണ് നടി വേഷമിടുന്നത്. സംവിധായകന്‍ സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ഈ ചിത്രം സിത്താര എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയാണ് നിര്‍മിക്കുന്നത്. സായി പല്ലവിയുമായി ചര്‍ച്ചകള്‍ നടത്തുകയാണ് അണിയറപ്രവര്‍ത്തകര്‍. കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ സായ് പല്ലവിയെ സമീപിച്ചിരിക്കുന്നത്.

സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. പവര്‍ സ്റ്റാര്‍ പവന്‍ ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരായി എത്തുമ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ റോളില്‍ റാണ ദഗ്ഗുബട്ടിയെത്തുമെത്തുമെന്നാണ് സൂചന. 

ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുമ്പോള്‍ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്സാണ്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്നുണ്ട്.
 

sai pallavi to act in ayyapanum koshiyum telungu remake

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES