Latest News

ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ചുവിന്റെ റീ എന്‍ട്രി ശ്രീകുമാര്‍ മേനോന്‍ വഴി റോഷന്‍ ആന്‍ഡ്രൂസിലേക്ക്; മഞ്ജുവിന്റെ തിരിച്ചുവരവ് സാധ്യമാക്കിയ സന്ദര്‍ഭത്തെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

Malayalilife
ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ചുവിന്റെ റീ എന്‍ട്രി ശ്രീകുമാര്‍ മേനോന്‍ വഴി റോഷന്‍ ആന്‍ഡ്രൂസിലേക്ക്; മഞ്ജുവിന്റെ തിരിച്ചുവരവ് സാധ്യമാക്കിയ സന്ദര്‍ഭത്തെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

ഉദയനാണ് താരം, മുംബൈ പൊലീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലൂടെയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ചുവാര്യര്‍ വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നത്.

1998 ല്‍ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും മഞ്ചു വിട പറഞ്ഞു.പിന്നീട് ഉണ്ടായ കാര്യങ്ങളൊക്കെ സിനിമാ മേഖലയും ആരാധകരും ഞെട്ടലോടെയാണ് കേട്ടത്.വീണ്ടും മഞ്ചു വര്‍ഷങ്ങളള്‍ക്ക് ശേഷം അതേ കുസൃതിയോടു കൂടി തിരിച്ചുവന്നപ്പോള്‍  ആരാധകര്‍ പഴയതിനേക്കാള്‍ കൂടുതല്‍ സ്‌നേഹത്തോടെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

അതിന്  വഴിയൊരുങ്ങിയത് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെയായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ റീ എന്‍ട്രി. തന്റെ ചിത്രത്തിലൂടെ മഞ്ജുവിന്റെ തിരിച്ചുവരവ് സാധ്യമാക്കിയ സന്ദര്‍ഭത്തെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.  

ഒടിയന്‍ ചിത്രത്തിന്റെ സംവിധായകനും, പരസ്യ സംവിധായകനുമായ ശ്രീകുമാര്‍ മേനോനാണ് മഞ്ജു സിനിമയിലേയ്ക്ക് മടങ്ങി വരാനൊരുങ്ങുന്നു എന്ന കാര്യം തന്നെ അറിയിച്ചതെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. കാര്യം അറിഞ്ഞ താന്‍ ദിലീപിനെ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതിനെക്കുറിച്ച് ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനും മറുപടി നല്‍കിയിരുന്നില്ല. പിന്നെ മഞ്ജുമായി ബന്ധപ്പെട്ടത് ശ്രീകുമാര്‍ മേനോനിലൂടെയായിരുന്നുവെന്നും റോഷന്‍ പറയുന്നു.

ശ്രീകുമാര്‍ മേനോനെ വിളിച്ച് മഞ്ജുവുമായിട്ട് അപ്പോയ്‌മെന്റ് എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം വിളിച്ചു പറയുകയും മഞ്ജുവിനെ കാണാന്‍ സാധിക്കുകയും ചെയ്തു. മഞ്ജുവിന്റെ അടുത്തുപോയി കഥ പറയുകയും അവര്‍ സിനിമ ചെയ്യാന്‍ സമ്മതം അറിയിക്കുകയും ചെയ്തു. ശ്രീകുമാര്‍ മേനോന്‍ വിളിച്ചു പറഞ്ഞതുകൊണ്ടാണ് മഞ്ജുവിനെ കാണാനും സംസാരിക്കാനും പറ്റിയത്. റോഷന്‍ പറയുന്നു.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ സംഭവിച്ചതിനെക്കുറിച്ചും റോഷന്‍ സംസാരിക്കുകയുണ്ടായി .'ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ആദ്യം കാണുന്നത് എന്റെ നെഞ്ചിലെ മുടിയിഴകളില്‍ ചിലത് നരച്ചതാണ്. അതാണ് ഇങ്ങനെയൊരു സിനിമ ഉണ്ടാകാനുള്ള കാരണം. വീടിന്റെ ബാക്ക് സൈഡില്‍ പുഴയാണ്. അതിന്റെ അടുത്ത് വന്നിരുന്നിട്ട് ഭാര്യയെ വിളിച്ച് നരയൊക്കെ കാണിച്ച് ആശങ്ക പറഞ്ഞപ്പോള്‍ ഭാര്യയും തലമുടിക്കുള്ളില്‍ നിന്നും നരച്ച മുടിയിഴകള്‍ കാണിച്ചാണ് മറുപടി നല്‍കിയത്.

നരയുടെ തുടക്കത്തില്‍ മനുഷ്യര്‍ എങ്ങനെ ആയിരിക്കും? ഇങ്ങനെ ചിന്തിക്കുന്ന ആള്‍ക്കാരുടെ മനോഭാവം എന്തായിരിക്കും അത്തരം ആലോചനകളുമായി ഞാന്‍ ഇരുന്നു . എക്‌സര്‍സൈസിനെ പറ്റി, സപോര്‍ട്‌സിനെ പറ്റിയുമൊക്കെ ആ നരയില്‍ ചുറ്റിപ്പറ്റി ഇരുന്ന് ആലോചന തുടങ്ങി. എന്നിട്ട് തിരക്കഥാകൃത്ത് സഞ്ജയിനെ വിളിച്ച് ആശയം പറഞ്ഞു. ഡെവലപ് ചെയ്യാമെന്ന് പറഞ്ഞു ഫോണ്‍ വച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ആ സിനിമയിലേക്ക് പേരിട്ടു 'ഹൗ ഓള്‍ഡ് ആര്‍ യു' റോഷന്‍ പറഞ്ഞു

Read more topics: # lady super star manjus reentry
lady super star manjus reentry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES