Latest News

24 വര്‍ഷത്തെ കാത്തിരിപ്പ് ; ചിയാനെ കണ്ട സന്തോഷത്തില്‍ ഫാന്‍ ബോയ് ഋഷഭ് ഷെട്ടി; ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയെന്ന് കുറിച്ച് ചിത്രങ്ങളുമായി താരം

Malayalilife
 24 വര്‍ഷത്തെ കാത്തിരിപ്പ് ; ചിയാനെ കണ്ട സന്തോഷത്തില്‍ ഫാന്‍ ബോയ് ഋഷഭ് ഷെട്ടി; ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയെന്ന് കുറിച്ച് ചിത്രങ്ങളുമായി താരം

കാന്താര എന്ന ഒറ്റ സിനിമ കൊണ്ട് ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ നടനാണ് ഋഷഭ് ഷെട്ടി. കഴിഞ്ഞ 12 വര്‍ഷക്കാലമായി കന്നട സിനിമയില്‍ ഋഷഭ് സജീവമാണെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ നിര്‍ണായക ചിത്രമാണ് കാന്താര. ചിത്രത്തിലെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഋഷഭിന്റെ പ്രചോദനം തമിഴ് സൂപ്പര്‍ താരം വിക്രമാണ്. കഴിഞ്ഞ ദിവസം ചിയാനെ കാണാന്‍ ലഭിച്ച അവസരം ലഭിച്ച താരം സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവെച്ചിരുന്നു.

24 വര്‍ഷത്തെ കാത്തിരിപ്പ് സഫലമായതിന്റെ ആഹ്‌ളാദത്തില്‍ ആണ് കഋഷഭ് ഷെട്ടി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരമായ വിക്രത്തെ നേരില്‍ കണ്ടിരിക്കുകയാണ് ഋഷഭ് ഷെട്ടി. തങ്കലാന്‍ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വിക്രം ബംഗ്‌ളൂരുവില്‍ എത്തിയപ്പോഴാണ് ഈ കൂടിക്കാഴ്ച. വിക്രത്തെ നേരില്‍ കണ്ടശേഷം ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി താന്‍ ആണെന്ന് തോന്നുവെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് ഋഷഭ് ഷെട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചു.

തങ്കലാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ലവ് യു ഡ്രീം കം ട്രൂ തങ്കലാന്‍ എന്ന ഹാഷ് ടാഗുകള്‍ക്കൊപ്പം ഋഷഭ് ഷെട്ടി കുറിച്ചു.. നടന്‍ ആവാനുള്ള തന്റെ യാത്രയില്‍ എപ്പോഴും പ്രചോദമായിരുന്നത് വിക്രം ആയിരുന്നുവെന്ന് ഋഷഭ് ഷെട്ടി പറഞ്ഞിട്ടുണ്ട്. അതേ സമയം പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ വിക്രം നായകനായി ഒരുങ്ങുന്ന തങ്കലാന്‍ ആഗസ്റ്റ് 15ന് റിലീസ് ചെയ്യും.

ഒരു നടനാകാനുള്ള എന്റെ യാത്രയില്‍ വിക്രം സര്‍ എപ്പോഴും എന്റെ പ്രചോദനമായിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ മനസില്‍ സൂക്ഷിച്ച ആ ആരാധനാമൂര്‍ത്തിയെ കണ്ടുമുട്ടി, ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയാണ് ഞാന്‍. ഒരു അഭിനേതാവെന്ന നിലയില്‍ എന്നെ എന്നും പ്രചോദിപ്പിക്കുന്നതിന് നന്ദി. 'തങ്കലാന്‍' ഒരു വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. ലവ് യു ചിയാന്‍, വിക്രമിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം കുറിപ്പ് എഴുതിയിരിക്കുന്നത്.

 

rishabh shetty saw chiyaan vikram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES