Latest News

'ചെറിയ ചുവടുകളില്‍ നിന്ന് ചെറിയ വാക്കുകളിലേക്ക്; ഹരിഹരപുര ക്ഷേത്രത്തില്‍ മകള്‍ക്ക് ആദ്യക്ഷരം കുറിച്ച് ഋഷഭ് ഷെട്ടി; ചിത്രങ്ങള്‍ പങ്ക് വച്ച് താരം  

Malayalilife
 'ചെറിയ ചുവടുകളില്‍ നിന്ന് ചെറിയ വാക്കുകളിലേക്ക്; ഹരിഹരപുര ക്ഷേത്രത്തില്‍ മകള്‍ക്ക് ആദ്യക്ഷരം കുറിച്ച് ഋഷഭ് ഷെട്ടി; ചിത്രങ്ങള്‍ പങ്ക് വച്ച് താരം  

കാന്താര എന്ന കന്നഡ ചിത്രം ഇറങ്ങിയതോടെ മലയാളികള്‍ക്ക് കൂടി പ്രിയങ്കരനായി മാറിയ താരമാണ് നടന്‍ ഋഷഭ് ഷെട്ടി. 2012 മുതല്‍ കന്നഡ ചിത്രത്തില്‍ സജീവമായി നില്‍ക്കുന്ന ഒരാളാണ് ഋഷഭ്. 2017-ലായിരുന്നു ഋഷഭിന്റെ വിവാഹം. രണ്ട് കുട്ടികളാണ് ഉള്ളത്. പ്രഗതി ഷെട്ടി എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ ഇളയമകളുടെ ഒരു വിശേഷപ്പെട്ട ദിനം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

 മകളെ എഴുത്തിന് ഇരുത്തിയതിന്റെ സന്തോഷമാണ് ഋഷഭ് പങ്കുവച്ചത്. ആചാരങ്ങള്‍ പാലിക്കുന്ന ഒരാളാണ് ഋഷഭ് എന്ന് അദ്ദേഹത്തിന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ നിന്ന് വ്യക്തമാണ്. ഒരു ഈശ്വര വിശ്വാസി കൂടിയാണ് അദ്ദേഹം.

'ചെറിയ ചുവടുകളില്‍ നിന്ന് ചെറിയ വാക്കുകളിലേക്ക്.. ശ്രീ ശാരദാംബെയുടെ കൃപയാല്‍ ഞങ്ങളുടെ കൊച്ചു പെണ്‍കുട്ടിയുടെ 'അക്ഷര അഭ്യാസ' ചടങ്ങ് പൂര്‍ത്തീകരിച്ചത് നിങ്ങളുമായി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്..'', എന്ന ക്യാപ്ഷനോടെയാണ് ഋഷഭ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. ഇതിന് താഴെയും എല്ലാവരും കാന്താര രണ്ടാം ഭാഗം എന്ന് വരുമെന്നാണ് ചോദിക്കുന്നത്. മകനെയും കൈ പിടിച്ച് എഴുതിക്കുന്നുണ്ട് ഋഷഭ്.

Read more topics: # ഋഷഭ് ഷെട്ടി.
Rishab Shetty With His Daughter At Her Aksharabhyasam Ceremony

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES