മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ഗായികയായി എത്തി പാട്ടിലൂടെയും തന്റേതായ അവതരണത്തിലൂടെയും നടിയായുമെല്ലാ താരം പേരെടുത്തു. ഈ അടുത്ത കാലത്താണ് റിമി വിവാഹമോചനം നേടിയത്. അതിന്റെ ദുഖങ്ങളെല്ലാം മറന്ന് റിമി ഇപ്പോള്‍ ജീവിതം ആസ്വദിക്കുകയാണ്. ഇപ്പോള്‍ താരം പങ്കുവച്ച് ഒരു ചിത്രമാണ് വൈറലാകുന്നത്.
ഏത് സമയത്തും പ്രസരിപ്പാണ് റിമി ടോമിയുടെ മുഖ മുദ്ര, ഒരിക്കലും ദുഖത്തോടെയുള്ള റിമിയുടെ മുഖം മലയാളികള്‍ കണ്ടിട്ടില്ല. ഏത് അവസരത്തിലും പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും റിമിയെ കഴിഞ്ഞേ മറ്റാരുമുള്ളു. സംസാരിക്കുന്നവര്‍ക്ക് പോലും പോസ്റ്റീവ് എനര്‍ജി ലഭിക്കുന്ന വ്യക്തിത്വം കൂടിയാണ് റിമിയുടേത്. എന്താണ് ഈ ഊര്‍ജ്ജത്തിന് പിന്നിലെന്ന് പലരും താരംത്തോട് ചോദിച്ചിട്ടുണ്ട്. പണ്ടൊരിക്കല്‍ ഒരു പരിപാടിക്കിടെ ഇതേ ചോദ്യം ചോദിച്ച മീരാ നന്ദനോട് റിമി പറഞ്ഞത് മൂന്നു നേരം പഴങ്കഞ്ഞി കുടിച്ചാല്‍ മതിയെന്നാണ്. അതു സത്യമാണെങ്കിലും അല്ലെങ്കിലും റിമിക്ക് പഴങ്കഞ്ഞിയോട് ഒരു പ്രത്യേക സ്‌നേഹമുണ്ട്. ഇപ്പോള്‍ അത് വെളിപ്പെടുത്തുന്ന ഒരു ചിത്രവും റിമി പങ്കുവച്ചിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്തെ 'കാന്താരി' എന്ന ഹോട്ടലില്‍ നിന്നു പഴങ്കഞ്ഞി കുടിക്കുന്ന ചിത്രമാണു റിമി ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചത്. കൂടെ നല്ല കൊഴുവ ഫ്രൈയും മീന്‍ കറിയും ടേബിളില്‍ കാണാം.'ഇടയ്ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം,' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി റിമി നല്‍കിയത്. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡുമൊക്കെ ശീലമാക്കിയ തലമുറയ്ക്ക് പഴങ്കഞ്ഞി പരിചയപ്പെടുത്തുന്ന നിരവധി ഹോട്ടലുകളും തട്ടുകടകളുമുണ്ട്. തിരുവനന്തപുരത്തുനിന്നും കൊല്ലം എന്‍എച്ച് വഴി പോകുമ്പോള്‍ കണിയാപുരം കഴിഞ്ഞ് മംഗലപുരം എന്ന സ്ഥലത്താണ് പഴങ്കഞ്ഞിക്കു പേരു കേട്ട ഹോട്ടല്‍ കാന്താരീസ് ഉള്ളത്. രാവിലെ പത്തര മണി കഴിയുമ്പോള്‍ മുതല്‍ ഇവിടെ പഴങ്കഞ്ഞിക്ക് തിരക്ക് തുടങ്ങും. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും ആരെയും ആകര്‍ഷിക്കുന്നതാണ് ഇവിടുത്തെ പഴങ്കഞ്ഞി.