ബിഗ് ബോസ് താരം ഹനാന്റെ പഴയ ഓഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രേണു സുധി. താന്‍ ഗര്‍ഭഛിദ്രം നടത്തിയെന്ന തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം കാര്യങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് എന്തിന്റെ പ്രശ്‌നമാണെന്നും രേണു ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അവരുടെ പ്രതികരണം.
തനിക്കെതിരെ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകളെയും ആരോപണങ്ങളെയും വീഡിയോയില്‍ രേണു ശക്തമായി ചോദ്യം ചെയ്തു. ഹനാന്റെ പഴയ ശബ്ദരേഖകള്‍ വീണ്ടും കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത രേണു, 'എന്തായാലും ദിവ്യഗര്‍ഭം ഉണ്ടാകില്ലല്ലോ, ആരോപണം ഉന്നയിക്കുന്നവര്‍ ആ 22-കാരനായ ഉത്തരവാദിയെ കൂടി മുന്നില്‍ കൊണ്ടുവരട്ടെ' എന്ന് വെല്ലുവിളിച്ചു.
ഹനാന്‍ ഒരിക്കല്‍ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും എന്നാല്‍ എന്തിനാണ് അവര്‍ ഇപ്പോള്‍ തനിക്കെതിരെ തിരിഞ്ഞതെന്ന് അറിയില്ലെന്നും രേണു വ്യക്തമാക്കി. സുധി ജീവിച്ചിരുന്ന സമയത്ത് താന്‍ മറ്റൊരു വ്യക്തിയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും, സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നവര്‍ക്ക് നാണമില്ലേ എന്നും അവര്‍ ചോദിച്ചു.