തടി അല്‍പം കൂടിപ്പോയാല്‍ നായികമാരുടെ മാര്‍ക്കറ്റ് ഇടിയും എന്നാണ് പെതുവിലെ സിനിമാ നടിമാരുടെ വെപ്പ്. അതിന് വേണ്ടി മെലിഞ്ഞ് സ്ലിം ബ്യൂട്ടിയാവുകയും ജിമ്മില്‍ പോലാന്‍ ഒന്നും നടിമാര്‍ക്ക് മടിയില്ല. എന്നാല്‍ സ്ലിം ബ്യൂട്ടിയാകാന്‍ ശ്രമിച്ച റായ് ലക്ഷ്മിയെ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തന്റെ ട്വിറ്റര്‍ പേജില്‍ റായ് ലക്ഷ്മി പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. എത്രത്തോളം മെലിഞ്ഞു അത്രത്തോളമായി പോയി നടിയുടെ പുത്യ ലൂക്ക്.
അമിത വണ്ണം ഒന്നുമായിരുന്നില്ലെങ്കിലും റായ് ലക്ഷ്മിയ്ക്ക് ചേരുന്ന തടിയായിരുന്നു നടിയുടേത്. എന്നാല്‍ മെലിഞ്ഞാല്‍ അവസരം ഇനിയും കിട്ടും എന്ന് കരുതിയാണ് നടി ഇങ്ങനെ കോലം മാറിയത്. ബോളിവുഡില്‍ വളരെ ഏറെ പ്രതീക്ഷയോടെ റായ് ലക്ഷ്മി ചെയ്ത ചിത്രമാണ് ജൂലി ടു. സിനിമയ്ക്ക് വേണ്ടി ബിക്കിനിയൊക്കെ ധരിക്കണമായിരുന്നു. അപ്പോള്‍ അശ്ലീലമായി തോന്നാതിരിക്കാന്‍ ശരീര വണ്ണം കുറയ്ക്കുന്നതായി ലക്ഷ്മി പറഞ്ഞിരുന്നു.
സിനിമയില്‍ അവസരം ലഭിയ്ക്കാന്‍ റായ് ലക്ഷ്മി തന്നെ എങ്ങിനെ മാറ്റിയെടുക്കാനും തയ്യാറാണ്. ലക്ഷ്മി റായ് എന്ന പേരിന് രാശിയില്ല എന്ന് പറഞ്ഞ് സിനിമയിലെ രാശിയ്ക്ക് വേണ്ടി റായ് ലക്ഷ്മി എന്ന് പേര് മാറ്റിയതും അന്ന് വാര്‍ത്തയായിരുന്നു. അതേ സമയം റായ് ലക്ഷ്മിയ്ക്ക് തീരെ അവസരങ്ങളില്ലാത്തതിനാല്‍ കാണിക്കുന്ന കോപ്രായങ്ങലാണ് എന്നും സംസാരമുണ്ട്. തമിഴിലും മലയാളത്തിലും അത്യാവശ്യം നല്ല സിനിമകള്‍ റായ് ലക്ഷ്മിയെ തേടിയെത്തുന്നുണ്ട്. എന്നാലും ഫീല്‍ഡില്‍ നിന്നും പുറത്ത് പോകാതിരിക്കാന്‍ കാണിക്കുന്ന പ്രകടനങ്ങളാണ് എന്നും പറയുന്നു.
View this post on Instagram❤️❤️❤️ Wearing : @neeta_lulla
ray lakshmi-new look-for getting- better filmRECOMMENDED FOR YOU:
no relative items