നാന പടേക്കറിനെതിരെയുള്ള നടി തനുശ്രീ ദത്തയുടെ ആരോപണം ബോളിവുഡിനെ തന്നെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പടേക്കറിന്റെ ഭാഗത്തു നിന്നുണ്ടായ മോശ പ്രവര്‍ത്തിയെ കുറിച്ചായിരുന്നു തനുശ്രീ വെളിപ്പെടുത്തിയത്. തനുശ്രീയുടെ വെലിപ്പെടുത്തല്‍ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. സിനിമ സെറ്റില്‍ താന്‍ നേരിട്ട ലൈംഗികാതിക്രമണത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. ഒരുപാട്ട് രംഗത്ത് തന്നോട് വളരെ ഇഴുകി ചേര്‍ന്ന് അഭിനയിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. തനുശ്രീയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് താരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് സിനിമ താരങ്ങള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. യുവ യുവ താരങ്ങളും നടിമാരുമായിരുന്നു തനിയ്ക്ക് ശക്തമായ പിന്തുണ അറിയിച്ചത്. ഇപ്പോഴിതാ നടി രവീണ ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ തുറന്നു പറയുകയാണ്..
തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് മറ്റൊരു വെളിപ്പെടുത്തലുമായിട്ടാണ് നടി രവീണ രംഗത്തെത്തിയിരിക്കുന്നത്. നടിയുടെ വാക്കുകള്‍ ചില വിവാഹിതരായ നടന്മാര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്.താരത്തിന്റെ സിനിമ അഭിനയ കാലത്തുളള അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വെളിപ്പെടുത്തല്‍. രവീണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ മറ്റൊരു വിവദത്തിന് വഴിവെയ്ക്കാന്‍ സാധ്യതയുണ്ട്. വിവാഹിതരായ നടന്മാര്‍ക്ക് അവിവാഹിതരായ യുവനടിമാരുമായി ബന്ധമുണ്ടാകും. നടന്മാര്‍ക്ക് ആ ബന്ധങ്ങള്‍ വെറും നേരം പോക്ക് മാത്രമായിരിക്കും. അല്ലാതെ ഇവരുമായിഒരു ആത്മാര്‍ത്ഥയോ മറ്റ് പ്രതിബന്ധങ്ങളെ ഇല്ല. അതേസമയം നടി ആ ബന്ധം നിരസിച്ചാല്‍ അവളുടെ തകര്‍ച്ചയുടെ കാലം അവിടെ തുടങ്ങി കഴിഞ്ഞുവെന്നും രവീണ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രവീണയുടെ വെളിപ്പെടുത്തല്‍
നടനുമായിട്ടുള്ള ബന്ധം തകര്‍ന്നാല്‍ പിന്നെ ആ നടിയെ പിന്നൊരിക്കലും തിരിഞ്ഞു നോക്കില്ല. വീണ്ടും അവര്‍ തമ്മില്‍ യാതൊരുവിധ സംസാരങ്ങളെ കാര്യങ്ങളെ ഉണ്ടാകില്ല. നേരത്തെ കരാറില്‍ ഒപ്പിട്ട പല സിനിമകള്‍ പോലും ആ നടിയ്ക്ക് നഷ്ടമാകും. സിനിമകയിലെ കാര്യങ്ങളെല്ലാം തീരുമാനിക്കുക നായകനും അയാളുടെ സഹായികളുമായിരിക്കുമെന്നും തരം കൂട്ടിച്ചേര്‍ത്തു. ഒരു പെണ്‍കുട്ടി കയ്യില്‍ നിന്ന് വഴുതി പോയാല്‍ അടുത്തെ ആളിനെ തേടി പോകും. അതേസമയം ഇവരുടെ ഇരയായവര്‍ എന്തെങങ്കിലും വെളിപ്പെടുത്തിയാല്‍ പിന്നെ ഭീഷണിയായി വ്യക്തിഹത്യയായി അങ്ങനെ പലതരം സംഭവങ്ങളും നേരിടേണ്ടി വരും. എന്നാല്‍ നായകന്മാര്‍ക്ക് ഇതൊന്നും വലിയ പ്രശ്‌നമേ അല്ലാത്ത രീതിയില്‍ കൂളായി നടക്കുകയും ചെയ്യും.
നടന്മാര്‍ കാണിക്കുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് ഭാര്യമാര്‍ മൂകസാക്ഷികളായിരിക്കും. അവര്‍ക്ക് ഇതിനോട് മൗനം പാലിക്കുക മാത്രമാണ് നിര്‍വത്തിയുളളത്. ഭാര്യമാര്‍ക്ക് മാത്രമല്ല കാമുകിമാര്‍ക്കും ഇത്തരം പ്രവര്‍ത്തികളോട് മൗനം പാലിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. രവീണയുടെ വെളിപ്പെടുത്തലുകള്‍ പല നടന്മാര്‍ക്കുമുളള ഒരു കുത്താണ്