കിടിലന്‍ ലുക്കുമായി രണ്‍വീര്‍ സിംഗ്; വില കേട്ട് ഞെട്ടണ്ട ;വെറും ഒന്നേകാല്‍ ലക്ഷം മാത്രമേ ഉള്ളു

Malayalilife
 കിടിലന്‍ ലുക്കുമായി രണ്‍വീര്‍ സിംഗ്; വില കേട്ട് ഞെട്ടണ്ട ;വെറും ഒന്നേകാല്‍ ലക്ഷം മാത്രമേ ഉള്ളു


ണ്‍വീര്‍ സിംഗിന്റെ ഓരോ ലുക്കും ആരാധകരെ മനം മയക്കുന്നതാണ്  .പുതിയ പുതിയ  ഫാഷന്‍ പരീക്ഷങ്ങളാണ് രണ്‍വീര്‍ സിംഗ് നടത്തുന്നത് .കാരണം രണ്‍വീറിന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ അത്ര പ്രസിദ്ധമാണ്.ഇത് കണ്ട ഏറ്റെടുക്കുന്ന ആരാധകരും ഏറെയാണ് .പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചി ട്രാക്‌സ്യൂട്ടിലുള്ള രണ്‍വീറിന്റെ പുതിയ പരീക്ഷണവും ശ്രദ്ധേയമാവുകയാണ്. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് രണ്‍വീറിന്റെ സ്‌റ്റൈലിഷ് എയര്‍പോര്‍ട്ട് ലുക്ക് ശ്രദ്ധ നേടിയത്.

ഫാഷനും കംഫര്‍ട്ടിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ട്രാക്‌സ്യൂട്ടിലാണ് രണ്‍വീര്‍ പ്രത്യക്ഷപ്പെട്ടത്. നീല സ്യൂട്ടില്‍ ഓറഞ്ച് മോണോഗ്രാം പ്രിന്റുകളാണ് ശ്രദ്ധേയം. ഇതില്‍ വെള്ളയും നീലയും കലര്‍ന്ന ബോര്‍ഡറുമുണ്ട്. വെള്ള സ്‌നീക്കറും വെള്ള ഫ്രെയിമുള്ള കറുപ്പ് ഗ്ലാസും ചേരുന്നതോടെ ലുക്ക് പൂര്‍ണം.നെറ്റ് ഡ്രസ് പോലെ സിംപിളായി തോന്നുമെങ്കിലും വില അത്ര നിസ്സാരം ഒന്നുമല്ല. 1789 അമേരിക്കന്‍ ഡോളര്‍ ഏകദേശം ഒന്നേകാല്‍ ലക്ഷം(1,25000) ഇന്ത്യന്‍ രൂപയാണ് ഈ വസ്ത്രത്തിന്റെ വില.വിലകേട്ട് ഞെട്ടിയാലും രണ്‍വീറിന്റെ പുതിയ ലുക്കിനായ കാത്തിരിക്കുകയാണ് ആരാധകര്‍.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES