പ്രേക്ഷകരുടെ ഇഷ്ട താരജോടികളാണ് ദീപികാ പദുകോണും രണ്‍വീര്‍ സിങ്ങും. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. വിവാഹശേഷമുളള ഇവരുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുളള ഒരു മനോഹരമായ ചിത്രം രണ്‍വീര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ചിത്രമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
RECOMMENDED FOR YOU: