ലോകകപ്പ് ആവേശം കായിക പ്രേമികളുടെ ഞരമ്പിലോടുമ്പോള്‍ സിനിമാ പ്രേമികള്‍ക്കായി '83' ഒരുങ്ങുന്നു; പിറന്നാള്‍ ദിനത്തില്‍ '83' ന്റെ ആദ്യ ലുക്ക് പുറത്ത് വിട്ട് രണ്‍വീര്‍ സിങ്; കപില്‍ ദേവിനോട് സാമ്യം തോന്നുന്ന രീതിയിലുള്ള മേക്ക് ഓവര്‍ കണ്ട് അമ്പരപ്പോടെ ആരാധകര്‍

Malayalilife
topbanner
  ലോകകപ്പ്  ആവേശം കായിക പ്രേമികളുടെ ഞരമ്പിലോടുമ്പോള്‍ സിനിമാ പ്രേമികള്‍ക്കായി '83' ഒരുങ്ങുന്നു; പിറന്നാള്‍ ദിനത്തില്‍ '83' ന്റെ ആദ്യ ലുക്ക് പുറത്ത് വിട്ട് രണ്‍വീര്‍ സിങ്; കപില്‍ ദേവിനോട് സാമ്യം തോന്നുന്ന രീതിയിലുള്ള മേക്ക് ഓവര്‍ കണ്ട് അമ്പരപ്പോടെ ആരാധകര്‍

ന്ത്യയ്ക്ക് ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്ന കപിൽ ദേവിന്റെ ജീവിത കഥ അണിയറയിൽ ഒരുങ്ങുകയാണ്. 83 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രൺവീർ സിംഗാണ് കപിലായി വേഷമിടുന്നത്. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് രൺവീർ. കപിൽ സിങ്ങിന്റെ രൂപത്തോട് സാമ്യം തോന്നുന്ന രീതിയിലുള്ള തന്റെ ചിത്രമാണ് രൺവീർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും പുതിയ ലുക്ക് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ചുരുണ്ട മുടിയും കഴുത്തിൽ ചരടുമിട്ട് പന്തുമായി നിൽക്കുന്നതാണ് ചിത്രം.

'എന്റെ പ്രത്യേക ദിനത്തിൽ ഹരിയാന ഹറികൈൻ കപിൽ ദേവിനെ ഞാൻ നിങ്ങൾക്കായി അവതരിപ്പിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് പങ്ക് വച്ചിരിക്കുന്നത്. ബ്രിട്ടനിലാണ് 83 യുടെ ചിത്രീകരണം നടക്കുന്നത്. 2020 ഏപ്രിലിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മധു മൻടേന നിർമ്മിക്കുന്ന ചിത്രം കബീർ ഖാനാണ് സംവിധാനം ചെയ്യുന്നത്. 1983 ലെ ലോകകപ്പിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് നടൻ ജീവയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്തായിട്ടാണ് ജീവ വരുന്നത്.

ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യയായ റോമി ഭാട്ടിയയുടെ വേഷം ചെയ്യുന്നത് ദീപിക പദുകോണാണ്. വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് 83 അതും ഭാര്യാ ഭർത്താക്കന്മാരായി തന്നെ. ദീപിക രൺവീർ ജോടി ഒരുമിക്കുമ്പോഴെല്ലാം ഹിറ്റുകൾ മാത്രമാണ് സംഭവിച്ചിട്ടുള്ളത് അതു കൊണ്ടു തന്നെ പ്രേക്ഷകരെല്ലാം പ്രതീക്ഷയിലാണ്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ചപ്പക്ക്' എന്ന് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് ദീപിക പദുകോൺ ബ്രിട്ടനിലെത്തിയത്.

Read more topics: # ranveer shares,# first look,# makeover post
ranveer shares first look makeover post

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES