ഒടിയനു ശേഷം മോഹന്‍ ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന് ചിത്രമാണ് കുഞ്ഞാലി മരക്കാര്‍. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന മരക്കാര്‍അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെയും ലൊക്കേഷന്‍ സ്റ്റില്‍സും പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയും വലിയ ക്വാളിറ്റിയോടെയാണ് ഒരുക്കുന്നത്.
ഹൈദരാബാദ് രാമോജി റാവു ഫിലിംസിറ്റിയിലെ കുറ്റന്‍ സെറ്റിലാണ് ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടക്കുന്നത്. 100 ദിവസത്തോളം നീളുന്ന ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.മാര്‍ച്ചില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാലും 2019ല്‍ ചിത്രം തിയറ്ററുകളിലെത്തിലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുള്ളത്. വന്‍തോതിലുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആവശ്യമായ ചിത്രമാണിതെന്നും ഇവയേറെയും വിദേശത്താണ് ചെയ്യുകയെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വഴിയാണ് മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാരായി വേഷപ്പകര്‍ച്ച പുറത്തുവന്നത്. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് സിനിമയൊരുക്കുന്നതെന്ന് മുന്‍പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച കലാസംവിധായകനും മലയാളിയുമായ സാബു സിറിലാണ് ചിത്രത്തിനായി സെറ്റുകള്‍ ഒരുക്കുന്നത്.
പടച്ചട്ട അണിഞ്ഞുള്ള രൂപത്തിലാണ് മോഹന്‍ലാലിനെ പുറത്തുവന്ന ചിത്രങ്ങളില്‍ ഉള്ളത്. തലപ്പാവും ഷൂസും ധരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ കാണാം. അതേസമയം ചരിത്രവുമായി ഇണങ്ങുന്ന വേഷവിധാനമല്ല ഇതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഹോളിവുഡ് ഗെറ്റപ്പില്‍ സിനിമയെടുക്കാന്‍ വേണ്ടി മലബാറിന്റെ വസ്ത്രവിധാനത്തെ അവഗണിച്ചെന്നും ഇത് മലബാറിന്റെ കുഞ്ഞാലിമരയ്ക്കാറല്ലെന്നും സൈബര്‍ ലോകത്ത് വിമര്‍ശനം ഉയരുന്നുണ്ട്.
ചിത്രത്തില്‍ ഇളയരാജ, എംജി ശ്രീകുമാര്‍, പ്രേമം ഫെയിം രാജേഷ് മുരുകേശന്‍ എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിടും. മഞ്ജുവാര്യര്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. പ്രണവിന്റെ നായികയായി കല്യാണി പ്രിയദര്‍ശനെയും നിശ്ചയിച്ചിട്ടുണ്ട്. കല്യാണി ആദ്യമായി അച്ഛന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നു എന്നതും മലയാളത്തില്‍ അരങ്ങേറുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാകും.
കീര്‍ത്തി സുരേഷും നായികാ വേഷത്തിലുണ്ട്. തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, തമിഴ് താരം പ്രഭു എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്.സാമൂതിരിയുടെ പടത്തലവന്‍മാരായി ചരിത്രത്തില്‍ നാലു കുഞ്ഞാലി മരക്കാര്‍മാരാണുള്ളത്. ഇതില്‍ ആദ്യത്തെ കുഞ്ഞാലി മരക്കാറായ കുട്ട്യാലമരക്കാറുടെ വേഷത്തില്‍ മധു എത്തും. കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ചൈന, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലെ തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമാകും. 100 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കുന്നതെന്നും കൃത്യമായ ബജറ്റ് ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്.
വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ആരാധകര്‍ക്കൊക്കെ ഉള്ളത്. മുന്‍പ് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലിമരക്കാര്‍ എന്ന ചിത്രം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നടന്നില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടി ആരാധകര്‍ പോലും ഈ മോഹന്‍ലാലിന്റെ മരക്കാരിനായി കാത്തിരിക്കുകയാണ്.
: