ന്യൂയര്‍ ദിനത്തില്‍ മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി...!

Malayalilife
topbanner
ന്യൂയര്‍ ദിനത്തില്‍ മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി...!

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കലായി പ്രഥാന കഥാപാത്രമായി എത്തുന്ന ചിത്രം പതിനെട്ടാം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുതു വര്‍ഷദിനത്തില്‍ അര്‍ധരാത്രി 12 നാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രവുമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

60ല്‍ അധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഓഗസ്റ്റ് സിനിമാസ് ആണ്.  നായക സമാനമായ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിഥ്വിരാജും ടോവിനോ തോമസും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. നിരവധി ആക്ഷന്‍ രംഗങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.

ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. ബാഹുബലി 2, ഏഴാം അറിവ് പോലുള്ള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുള്ള താരമാണ് കെച്ച. മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച ഒരു ക്യാമ്പില്‍ പങ്കെടുക്കവേ ശങ്കര്‍ രാമകൃഷ്ണന്‍ പതിനെട്ടാം പടിയുടെ പ്രമേയം സംബന്ധിച്ച ചെറിയ സൂചന നല്‍കിയിരുന്നു. ഇത് നിങ്ങളെ പോലുള്ളവരുടെ അതിജീവനത്തിന്റെ കഥയാണെന്നാണ് സംവിധായകന്‍ അന്ന് പറഞ്ഞത്. ഏറെ സാമൂഹ്യ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.


 

Read more topics: # pathinettampadi,# first look,# out
pathinettampadi,first look,out

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES