മൂന്നു മക്കള്‍ പിറന്ന ശേഷം പിരിഞ്ഞവരാണ് നടനും നര്‍ത്തകനുമായ പ്രഭുദേവയും ലതയും. പ്രഭുദേവയും ലതയും വേര്‍പിരിഞ്ഞപ്പോള്‍, വാര്‍ത്താകോളങ്ങളില്‍ നിറഞ്ഞത് നയന്‍താരയായിരുന്നു. ഒടുവില്‍ പ്രഭുദേവയ്‌ക്കൊപ്പം ഇനിയൊരു വിവാഹ ജീവിതമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ റംലത്ത് വിവാഹ മോചനത്തിന് തയ്യാറായി. വലിയ തുക പ്രഭുദേവ റംലത്തിന് ജീവനാംശമായി നല്‍കി.
വിവാഹമോചനത്തിന് ശേഷം റംലത്തിനെ മാധ്യമങ്ങളിലൊന്നും കണ്ടിരുന്നില്ല. ഏറെക്കാലത്തിന് ശേഷം ഒരു തമിഴ് മീഡിയക്ക് റംലത്ത് നല്‍കിയ അഭിമുഖമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രഭുദേവയെക്കുറിച്ച് ഇപ്പോഴും സ്‌നേഹത്തോടെയാണ് റംലത്ത് സംസാരിക്കുന്നത്. നല്ല പിതാവാണ് പ്രഭുദേവയെന്ന് റംലത്ത് പറയുന്നു. സര്‍ എന്നാണ് മുന്‍ ഭര്‍ത്താവിനെ റംലത്ത് വിളിക്കുന്നത്. അവള്‍ വികടന്‍ എന്ന തമിഴ് യൂട്യൂബ് ചാനലിലാണ് റംലത്ത് തന്റെ മക്കളെക്കുറിച്ചും പ്രഭുദേവയെക്കുറിച്ചും സംസാരിച്ചത്.
സിം?ഗിള്‍ പാരന്റിം?ഗ് എന്നത് വളരെ ബുദ്ധിമുട്ടാണ്. ആ ഘട്ടം കടന്ന് വരാനുള്ള ധൈര്യം ദൈവം തന്നതാണ്. നമുക്ക് കുട്ടികളെ തന്നു. അപ്പോള്‍ അവരെ വളര്‍ത്തിയേ പറ്റൂ. സര്‍ നല്ല അച്ഛനാണ്. മക്കളെന്നാല്‍ ജീവനാണ്. എന്തുണ്ടെങ്കിലും അവര്‍ തമ്മില്‍ പങ്കുവെക്കും. മക്കള്‍ക്ക് അദ്ദേഹം ഭക്ഷണം വാരിക്കൊടുക്കും. കുളിപ്പിക്കും. എല്ലാം ചെയ്യും. അത്രയും അറ്റാച്ച്ഡാണ്. മക്കള്‍ വളര്‍ന്നിട്ടും അങ്ങനെ തന്നെയാണ്. വളരെ സൗഹൃദത്തോടെ സംസാരിക്കുന്നു. അവര്‍ക്ക് എന്താണോ ഇഷ്ടം അതേ ചെയ്യൂ. അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്യില്ല. ഞാനും മക്കളുമായി ക്ലോസ് ആണ്. മൂന്ന് ആണ്‍മക്കളാണ് എനിക്ക് ജനിച്ചത്. മൂത്തയാള്‍ മരിച്ചു. ഇളയവന്‍ എന്നോട് വളരെ അറ്റാച്ച്ഡ് ആണ്.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടം മറികടന്നതിനെക്കുറിച്ചും റംലത്ത് സംസാരിച്ചു. സാഹചര്യത്തെ ഉള്‍ക്കൊണ്ടു. ഇതാണ് എന്റെ ജീവിതമെന്ന് മനസിലാക്കി. എന്റെ മക്കളെ നോക്കണം. ഡിവോഴ്‌സായെങ്കിലും സാറും എനിക്ക് വളരെ സപ്പോര്‍ട്ടായിരുന്നു. റെ?ഗുലറായി സംസാരിക്കും. മക്കളുടെ കാര്യം ആദ്യം ഞങ്ങള്‍ രണ്ട് പേരും സംസാരിക്കും. അതിന് ശേഷം മക്കളെ പറഞ്ഞ് മനസിലാക്കും. ജീവിതത്തില്‍ ഒരു കാര്യം നടന്നാല്‍ അത് ഉള്‍ക്കൊള്ളാനുള്ള പക്വത നമുക്ക് വേണം. നമ്മളെക്കുറിച്ച് ഒരാള്‍ തെറ്റായി സംസാരിച്ചാലേ ദേഷ്യം വരേണ്ടൂ.
സര്‍ അങ്ങനെ ഒരു വാക്ക് പോലും എന്നെക്കുറിച്ച് പറയാറില്ല. അപ്പോള്‍ പിന്നെ എന്തിന് താനദ്ദേഹത്തെക്കുറിച്ച് തെറ്റായി സംസാരിക്കണം. മക്കളോട് പോലും തെറ്റായി സംസാരിക്കാറില്ലെന്നും റംലത്ത് വ്യക്തമാക്കി. ഇന്ന് മറ്റൊരു വിവാഹ ജീവിതം നയിക്കുകയാണ് പ്രഭുദേവ. 2020 ലാണ് പ്രഭുദേവയുടെ രണ്ടാം വിവാഹ വാര്‍ത്ത പുറത്ത് വന്നത്. ഹിമാനി സിം?ഗ് എന്നാണ് ഭാര്യയുടെ പേര്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്.
റംലത്തില്‍ മൂന്ന് ആണ്‍മക്കളാണ് റംലത്തില്‍ പ്രഭുദേവയ്ക്ക് പിറന്നത്. മൂത്ത മകന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. കരിയറില്‍ പഴയത് പോലെ സജീവമല്ല പ്രഭുദേവയിന്ന്. റംലത്തുമായി പിരിഞ്ഞ് കുറച്ച് കാലത്തിനുള്ളില്‍ പ്രഭുദേവയും നയന്‍താരയും അകന്നിരുന്നു. വിവാഹ ജീവിതം നയിക്കാന്‍ കരിയര്‍ വരെ ഉപേക്ഷിക്കാന്‍ നയന്‍താര തയ്യാറായതാണ്. എന്നാല്‍ പിന്നീട് ഇവര്‍ക്കിടയില്‍ അസ്വാരസ്യം വന്നു.