Latest News

ലോക റെക്കോഡ് ലക്ഷ്യമാക്കി 5000 പേരുടെ ഡാന്‍സ്; കൊടുംചൂടില്‍ കാത്ത് നിന്ന് തളര്‍ന്ന് വീണ് കുട്ടികള്‍; കടുത്ത പ്രതിഷേധത്തിന് പിന്നാലെ മാപ്പ് പറയുന്ന വീഡിയോയുമായി നടന്‍ പ്രഭുദേവ

Malayalilife
 ലോക റെക്കോഡ് ലക്ഷ്യമാക്കി 5000 പേരുടെ ഡാന്‍സ്; കൊടുംചൂടില്‍ കാത്ത് നിന്ന് തളര്‍ന്ന് വീണ് കുട്ടികള്‍; കടുത്ത പ്രതിഷേധത്തിന് പിന്നാലെ മാപ്പ് പറയുന്ന വീഡിയോയുമായി നടന്‍ പ്രഭുദേവ

ലോക റെക്കോഡ് ലക്ഷ്യമാക്കി ചെന്നൈയില്‍ സംഘടിപ്പിച്ച നൃത്ത പരിപാടിയില്‍ നിന്ന് പ്രഭുദേവ പിന്മാറിയതില്‍ പ്രതിഷേധം ശക്തം. പരിപാടിയില്‍ നിരവധി കുട്ടികള്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പ്രഭുദേവയെ പ്രതീക്ഷിച്ചു കടുത്ത ചൂടില്‍ മണിക്കൂറുകളോളം നിന്ന കുട്ടികളില്‍ പലരും ബോധരഹിതരായി. ഇതേതുടര്‍ന്ന് പ്രഭുദേവക്ക് എതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. അതേസമയം വിഷയം ആളിക്കത്തിയതോടെ സംഭവത്തില്‍ പ്രഭുദേവ മാപ്പ് അപേക്ഷിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി 100 മണിക്കൂര്‍ പ്രഭുദേവ ഗാനങ്ങള്‍ക്ക് ഡാന്‍സ് കളിക്കുന്ന ഒരു പരിപാടിയാണ് മെയ് 2ന് ചെന്നൈയില്‍ സംഘടിപ്പിച്ചിരുന്നത്. കൊടുംചൂടില്‍ കുട്ടികളുള്‍പ്പെടെ അയ്യായിരത്തോളം നല്‍ത്തകരാണ് പ്രഭുദേവയെ മണിക്കൂറുകളോളം കാത്തുനിന്നത്.

എന്നാല്‍ താരം ചടങ്ങിനെത്താന്‍ വൈകിയതോടെ ഇതില്‍പ്പെട്ട ചില കുട്ടികള്‍ ചൂടേറ്റ് തളര്‍ന്നു വീണതാണ് പ്രതിഷേധത്തിന് കാരണം. ഇതോടെ മാതാപിതാക്കളും കുട്ടികളും രോഷത്തിലായി. സംഘടകരോട് ചില രക്ഷിതാക്കള്‍ തട്ടികയറുകയും പ്രഭുദേവയെ ചീത്ത വിളിക്കുകയും ചെയ്തു. സംഭവം വാര്‍ത്ത മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തയായി.

അതേസമയം ഹൈദരാബാദില്‍ ഒരു ഷൂട്ടിലായിരുന്ന പ്രഭുദേവ പരിപാടിയ്ക്കേ വരില്ലെന്ന് പിന്നീടാണ് വ്യക്തമായത്. ഇതോടെ വലിയ പ്രശ്നമാണ് ഉടലെടുത്തത്. തുടര്‍ന്ന് 5000 ഡാന്‍സര്‍മാര്‍ 100 മിനുട്ട് ഡാന്‍സ് ചെയ്യും എന്ന പരിപാടി ചടങ്ങിന് നടത്തി പിരിഞ്ഞുവെന്നാണ് വിവരം.

പിന്നാലെ പ്രഭുദേവ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും തമിഴ് സോഷ്യല്‍ മീഡിയയിലും മറ്റും പരിപാടിയുടെ സംഘടകര്‍ക്കും പ്രഭുദേവയ്ക്കും നിറയെ ട്രോളുകളാണ് ലഭിക്കുന്നത്. അതേസമയം എന്‍എസ് മനോജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രഭുദേവയുടേതായി വരാനിരിക്കുന്നത്.

പ്രഭുദേവയും എആര്‍ റഹ്‌മാനും ഏറെക്കാലത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണിത്. അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങളില്‍. ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനംചെയ്യുന്ന കത്തനാരിലും പ്രഭുദേവ സുപ്രധാനവേഷത്തിലുണ്ട്.

Read more topics: # പ്രഭുദേവ
prabhu deva pulled out a dance show

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക