മമ്മൂട്ടി സമ്മാനിച്ച റെയ്ബാന്‍ ഗ്ലാസ് ധരിച്ചുള്ള ചിത്രം പങ്ക് വച്ച് പിഷാരടി; നന്ദി പറഞ്ഞാല്‍ ഫോര്‍മാലിറ്റി ആയിപ്പോകുമെന്നും താരത്തിന്റെ കുറിപ്പും

Malayalilife
topbanner
 മമ്മൂട്ടി സമ്മാനിച്ച റെയ്ബാന്‍ ഗ്ലാസ് ധരിച്ചുള്ള ചിത്രം പങ്ക് വച്ച് പിഷാരടി; നന്ദി പറഞ്ഞാല്‍ ഫോര്‍മാലിറ്റി ആയിപ്പോകുമെന്നും താരത്തിന്റെ കുറിപ്പും

മിമിക്രിയിലൂടെ തുടക്കം കുറിച്ച വ്യക്തിയാണ് രമേശ് പിഷാരടി. പിന്നീട് ചാനല്‍ പരിപാടികളിലും സിനിമയിലും സിനിമയുടെ പിന്നണിയിലും ഈ താരം എത്തി. രമേഷ് പിഷാരടി പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മമ്മൂട്ടി നല്‍കിയ ഒരു സമ്മാനത്തിന്റെ ഫോട്ടോയാണ് രമേഷ് പിഷാരി പങ്കുവെച്ചിരിക്കുന്നത്.

കൂളിംഗ് ഗ്ലാസുകളോടുള്ള മമ്മൂട്ടിയുടെ ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു കൂളിംഗ് ഗ്ലാസാണ് രമേഷ് പിഷാരടിക്ക് മമ്മൂട്ടി സമ്മാനമായി നല്‍കിയതും. ഔപചാരികതയ്ക്ക് മാത്രം നന്ദി പറയുന്നു എന്നാണ് രമേഷ് പിഷാരടി എഴുതിയിരിക്കുന്നത്. യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച വാര്‍ത്തയും രമേഷ് പിഷാരടി പങ്കുവെച്ചിരുന്നു.

2008ല്‍ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുന്‍പ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിന്‍ സ്റ്റാലിയന്‍സി'ല്‍ രമേഷ് പിഷാരടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു.

 

 

ramesh pisharody witha rayban glass

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES