Latest News

എന്റെ സഹോദരങ്ങള്‍ ഡയറി എടുത്ത് വായിക്കാതിരിക്കാന്‍ ബുക്കിന്റെ കവറില്‍ ബാബു ചേട്ടന്റെ ഒരു പടം വെട്ടിയെടുത്ത് ഒട്ടിച്ചു;ഇതെടുത്ത് വായിച്ചാല്‍ ഞാന്‍ വന്ന് ഇടിക്കുമെന്ന് എഴുതിവച്ചു; ബാബു ആന്റണിക്കൊപ്പം ഉള്ള ചിത്രം പങ്ക് വച്ച് രമേശ് പിഷാരടി പങ്ക് വച്ചത്

Malayalilife
എന്റെ സഹോദരങ്ങള്‍ ഡയറി എടുത്ത് വായിക്കാതിരിക്കാന്‍ ബുക്കിന്റെ കവറില്‍ ബാബു ചേട്ടന്റെ ഒരു പടം വെട്ടിയെടുത്ത് ഒട്ടിച്ചു;ഇതെടുത്ത് വായിച്ചാല്‍ ഞാന്‍ വന്ന് ഇടിക്കുമെന്ന് എഴുതിവച്ചു; ബാബു ആന്റണിക്കൊപ്പം ഉള്ള ചിത്രം പങ്ക് വച്ച് രമേശ് പിഷാരടി പങ്ക് വച്ചത്

ണ്ടുതൊട്ടെ താന്‍ ബാബു ആന്റണിയുടെ ഫാനായിരുന്നെന്ന് വെളിപ്പെടുത്തി നടനും അവതാരകനുമായ രമേശ് പിഷാരടി. ബാബു ആന്റണിയോട് തന്നെയാണ് പിഷാരടി തന്റെ ആരാധന തുറന്നുപറഞ്ഞത്. കുട്ടിക്കാലത്തെ ചില ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. വീഡിയോ വഴിയാണ് നടന്‍ ഇക്കാര്യം പങ്ക് വച്ചത്

വീഡിയോയില്‍ രമേശ് പിഷാരടി പറയുന്നത് ഇങ്ങനെ: 1995് ബാബുച്ചേട്ടന്‍ ഭയങ്കര സ്റ്റാറാണ്. മിനിമം ഒരു കൊല്ലം പത്ത് പടമൊക്കെ ഇറങ്ങും. ഞാന്‍ കൊടും ഫാന്‍. എന്റെ ചുരുണ്ട മുടിയായതോണ്ട് ബാക്കിലോട്ട് മുടി വളരൂല. 95 തൊട്ട് ഇന്നലെ വരെ എനിക്ക് ഡയറി എഴുതുന്ന ശീലമുണ്ട്. അന്ന് പ്രിന്റ് ചെയ്ത ഡയറി കിട്ടാത്തോണ്ട്, സാധാരണ ഇരുന്നൂറ് പേജ് ബുക്കിലാണ് അതാത് ദിവസം നടന്ന കഥകള്‍ ഞാന്‍ എഴുതുന്നത്. അഞ്ച് മക്കളില്‍ ഇളയതായതുകൊണ്ട്, എന്റെ സഹോദരങ്ങള്‍ ഇതെടുത്ത് വായിക്കും.എന്റെയൊരു കാവലാള്‍ ബാബുച്ചേട്ടനാണ്.ഞാന്‍ ബാബുച്ചേട്ടന്റെ ഒരു പടം വെട്ടിയിട്ട് ഈ ഡയറിയുടെ കവറിലൊട്ടിച്ചുവച്ചിട്ട് ഇതെടുത്ത് വായിക്കരുത്, വായിച്ചാല്‍ ഞാന്‍ വന്ന് ഇടിക്കുമെന്ന് പറഞ്ഞ് എഴുതിവച്ചേക്കുവാ. ഇതൊരു അതിശയോക്തിയല്ല. ഈ ഡയറി ഇപ്പോഴും എന്റെ കൈയിലുണ്ട്. ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.' - എന്നാണ് രമേശ് പിഷാരടി ബാബു ആന്റണിയോട് പറയുന്നത്.

'അനുഭവങ്ങള്‍ തന്നെ ആണ്.. ചില സാഹചര്യങ്ങളില്‍ അതിനു മധുരം കൂടും..അങ്ങനെ ഒരു മധുരം പങ്ക് വയ്ക്കുന്നു'- എന്ന അടിക്കുറിപ്പോടെയാണ് രമേശ് പിഷാരടി വീഡിയോ പങ്കുവച്ചിരിക്കുന്നത.
 

pisharody Says about babu antony

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക