Latest News

ഇഷ്ട ഭക്ഷണങ്ങള്‍ ഒഴിവാക്കി മൂന്ന് മാസം കൊണ്ട് കുറച്ചത് ഒന്‍പത് കിലോ; അവാര്‍ഡുകളെക്കാള്‍ സന്തോഷം പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കുമ്പോള്‍;  ജൂണിനെ കുറിച്ച് രജീഷ വിജയന്‍ മനസ്സ് തുറക്കുന്നു

Malayalilife
ഇഷ്ട ഭക്ഷണങ്ങള്‍ ഒഴിവാക്കി മൂന്ന് മാസം കൊണ്ട് കുറച്ചത് ഒന്‍പത് കിലോ; അവാര്‍ഡുകളെക്കാള്‍ സന്തോഷം പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കുമ്പോള്‍;  ജൂണിനെ കുറിച്ച് രജീഷ വിജയന്‍ മനസ്സ് തുറക്കുന്നു

നുരാഗ കരിക്കിന്‍വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ രജിഷാ വിജയന്‍. രജിഷ നായികയായ ജൂണ്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. സാധാരണ നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെ സീരിയസായ വിഷയങ്ങളാണ് പ്രമേയമാക്കാറുള്ളത്. എന്നാല്‍, അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന ചിത്രം നിത്യജീവിതത്തില്‍ കാണുന്ന തികച്ചും ലളിതമായ വിഷയം നര്‍മത്തിലൂടെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന് രജിഷ പറയുന്നു. എല്ലാ പെണ്‍കുട്ടികള്‍ക്കും പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ചില വിഷയങ്ങള്‍ ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം വിഷയവും കഥാപാത്രവും ഉണ്ടാവുക എന്നത് സിനിമാരംഗത്ത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു ഭാഗ്യമായാണ് എനിക്ക് തോന്നിയത്. ഈ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ആറ് ലുക്കുകള്‍ എന്റെ കഥാപാത്രത്തിനുണ്ട്. ഏറെ കഷ്ടപ്പെടേണ്ടി വരും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ആ ചലഞ്ച് ഏറ്റെടുത്തത് എന്നും നരേന്ദ്ര നേമോദി പറയുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ജീവിതത്തിലൂടെ വളരുന്ന ചിത്രമാണിത്. എന്റെ ഇന്നത്തെ പ്രായത്തില്‍നിന്ന് ഒരു സ്‌കൂള്‍ കുട്ടിയായി മാറുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അതിനുവേണ്ടിയുള്ള ശാരീരികവും മാനസികവുമായ ഹോംവര്‍ക്കുകള്‍ ഞാന്‍ നടത്തിയിരുന്നു. അതിന്റെ പടിയായി ആദ്യം ചെയ്തത് തടി കുറയ്ക്കുക എന്ന കാര്യമാണ്. ഡയറ്റീഷ്യന്റെ നിര്‍ദേശത്താല്‍ ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം വെട്ടിക്കുറച്ച് മൂന്നുമാസം കൊണ്ട് ഒമ്പത് കിലോ ഭാരം കുറച്ചു. ജിമ്മിന്റെ പടി കാണാത്ത ഞാന്‍ രാവിലെയും വൈകീട്ടും തുടര്‍ച്ചയായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു. കഥാപാത്രത്തെ വ്യത്യസ്ത ലുക്കില്‍ എത്തിക്കാന്‍ പല്ലിന് ക്ലിപ്പിടുകയും എന്റെ ഹൈലൈറ്റ്സായിരുന്ന നീണ്ട മുടി കട്ട് ചെയ്യേണ്ടി വരുകയും ചെയ്തു. പിന്നീട് രണ്ട് ദിവസം അതിന്റെ സങ്കടമായിരുന്നു. ഒന്നര വര്‍ഷക്കാലം ഈ കഥാപാത്രം എന്റെ ഊണിലും ഉറക്കത്തിലും എനിക്കൊപ്പമുണ്ടായിരുന്നു. അതിനാല്‍ സിനിമാ ഷൂട്ടിങ് കഴിഞ്ഞപ്പോഴും എന്നെ വിട്ടുപോകാന്‍ മടിച്ചുവെന്നും നടി പറയുന്നു

അവാര്‍ഡ് മുന്നില്‍ക്കണ്ടുകൊണ്ട് സിനിമ തിരഞ്ഞെടുക്കുന്ന ആളല്ല ഞാന്‍. അവാര്‍ഡിനെക്കാള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തണമെന്നാണ് എന്റെ പ്രാര്‍ത്ഥന. അതിനുവേണ്ടി മാത്രമാണ് അന്നും എന്നും എന്റെ ശ്രമം.നമ്മള്‍ നില്‍ക്കുന്ന ഏരിയ കറക്ടാണെന്ന് ഓര്‍മിപ്പിക്കുന്ന സൂചകങ്ങള്‍ മാത്രമാണ് എനിക്ക് അവാര്‍ഡുകള്‍ എന്നും നടി പറയുന്നു.കഠിനാധ്വാനം ചെയ്തതിനുശേഷം കിട്ടുന്ന സംതൃപ്തി വേറെ തന്നെയാണ്. ആ സംതൃപ്തിയാണ് ഞാന്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്നത് എന്നും രജിഷ പറയുന്നു.

rajisha-explain-the-activities of-new-film-june-character

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES