Latest News

സിറപ്പാന തരമാന സംഭവം ലോഡിങ്; ലോകേഷിന്റെ 'തലൈവര്‍ 171' ലെ തലൈവരുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുമ്പോള്‍

Malayalilife
 സിറപ്പാന തരമാന സംഭവം ലോഡിങ്; ലോകേഷിന്റെ 'തലൈവര്‍ 171' ലെ തലൈവരുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുമ്പോള്‍

വിജയ് നായകനായ ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവര്‍ 171. ലോകേഷും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് മേല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുമുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

തലൈവര്‍ 171 അടിമുടി രജനികാന്തിന്റെ മാസും സ്വാഗും നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതാണ് പോസ്റ്റര്‍. 'ബ്ലാസ്റ്റ്' എന്നാണ് ധനുഷ് പോസ്റ്ററിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ ഏപ്രില്‍ മാസം 22 നാണ് പുറത്തുവിടുക.

താരത്തിന്റെ വില്ലന്‍ ഭാവങ്ങള്‍ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായാണ് ലോകേഷ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രം എല്‍സിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിരുന്നു.

രജനികാന്ത് ഇപ്പോള്‍ ടി ജ്ഞാനവേലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചാല്‍ ഉടന്‍ ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമയ്ക്ക് തുടക്കമാകും. അതേസമയം തലൈവര്‍ 171ന് ശേഷം കൈതി 2, റോളക്‌സ് എന്ന കഥാപാത്രത്തിന്റെ സ്റ്റാന്‍ഡ് എലോണ്‍ ചിത്രം, വിക്രം 2, പ്രഭാസ് ചിത്രം എന്നിങ്ങനെ നിരവധി പ്രോജക്ടുകള്‍ ലോകേഷിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

rajinikanth movie thalaivar 171

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES