Latest News

രജനീകാന്ത് ചിത്രം പേട്ട ട്രെയിലര്‍ ന്യൂയര്‍ ദിനത്തില്‍ റിലീസ് ചെയ്യും...!

Malayalilife
രജനീകാന്ത് ചിത്രം പേട്ട ട്രെയിലര്‍ ന്യൂയര്‍ ദിനത്തില്‍ റിലീസ് ചെയ്യും...!

രജനികാന്ത് കാര്‍ത്തിക് സുബ്ബരാജ്  ടീം ഒന്നിക്കുന്ന പേട്ടയുടെ ട്രെയ്ലര്‍ ജനുവരി 1ന് റിലീസ് ചെയ്യും. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. രജനികാന്തും, മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'പേട്ട'യ്ക്കുണ്ട. അടുത്ത പൊങ്കലിന് ചിത്രം തീയേറ്ററുകളിലെത്തും.

വന്‍ താര നിരയില്‍ ഒരുങ്ങുന്ന പേട്ടയില്‍ നവാസുദ്ധീന്‍ സിദ്ധീക്കി, വിജയ് സേതുപതി, തൃഷ, ബോബി സിംഹ, സനന്ത് റെഡ്ഡി, മേഘ ആകാശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് പേട്ടയുടെ സംഗീത സംവിധാനം നിര്‍വഹിക്കുക.  കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മണികണ്ഠനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

സ്റ്റൈലിഷ് ലുക്കിലാണ് രജനീകാന്ത് പ്രത്യക്ഷപ്പെടുന്നത്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്ചേഴ്സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


 

Read more topics: # rajinikanth,# petta,# trailer,# release january 1
rajinikanth,petta,trailer,release january 1

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES