ഇന്ത്യന്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒരു നടനാണ് രജനീകാന്ത്.ആള്‍ക്കൂട്ടങ്ങളുടെ നായകനായും തിരശീലയ്ക്ക് പുറത്തും രജനീകാന്ത് അമ്പരപ്പിക്കുന്ന സാന്നിധ്യമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ രജനികാന്തിനെതിരെ ഇപ്പോള്‍ ഗുരുതര ആരോപണം ഉയരുകയാണ്. 2.0 സിനിമ കാണാനെത്തിയ രജനീകാന്തും കുടുംബവും ഒപ്പംകൂട്ടിയ വേലക്കാരിയെ തിയറ്ററില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ചെന്നൈ സത്യം തിയറ്ററില്‍ സിനിമ കാാണാനെത്തിയപ്പോഴാണ് വേലക്കാരിയെ മണിക്കൂറുകളോളം നിര്‍ത്തിയത്. ഇതിന്റെ ഫോട്ടോ പ്രചരിച്ചതോടെയാണ് സോഷ്യല്‍മീഡിയയില്‍ നടനെതിരെ ആരോപണം ശക്തമായത്.
ഇവരോടൊപ്പം ഉണ്ടായിരുന്ന വേലക്കാരിയാണെന്ന് കരുതുന്ന യുവതി സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ അവരുടെ പിന്നില്‍ നില്‍ക്കുകയായിരുന്നുവെന്നും തിയറ്ററില്‍ തൊട്ടടുത്ത് സീറ്റുകള്‍ കാലിയായി കിടന്നിരുന്നുവെങ്കിലും വേലക്കാരിയെ ഇരിക്കാന്‍ അനുവദിച്ചില്ലെന്നുമാണ് പരാതി. മനുഷ്യാവകാശലംഘനമാണ് രജനീകാന്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇദ്ദേഹം ഭരണാധികാരിയായാല്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ ചോദ്യമുയരുന്നു. സംഭവത്തില്‍ രജനീകാന്തിന്റെ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല.
ഇന്ത്യയിലെ ഏറ്റവും പണം മുടക്കി ചിത്രമെന്ന റെക്കോഡോടെയാണ് ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടിന്റെ 2.0 തിയറ്ററുകളിലെത്തുന്നത്.മൊബൈല്‍ ഫോണ്‍ റേഡിയേഷനെ കുറിച്ചും അതുണ്ടാക്കുന്ന ഭവിഷ്യത്തുകളെകുറിച്ചുമാണ് ചിത്രം പറയുന്നത്.അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ആമി ജാക്സണാണ് നായിക. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.