ന്നാ, താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സുരേശനും, സുമലത ടീച്ചറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അണിയറയില്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരേശന്‍, സുമലത ടീച്ചര്‍ എന്നീ കഥാപാത്രങ്ങളിലൂടെത്തന്നെയാണ് രാജേഷ് മാധവനും ചിത്ര നായരും എത്തുന്നത്.
ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മേയില്‍ കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പാണ് മറ്റൊരു താരം. അജഗജാന്തരത്തിനു ശേഷം സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സബിന്‍ ഉരുളികണ്ടി.
അതേസമയം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്കു പ്രവേശിച്ച രാജേഷ് മാധവന്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കള്ളനും ഭഗവതിയും ആണ് രാജേഷ് മാധവന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ.ആറാട്ട്, ജനഗണമന എന്നീ ചിത്രങ്ങളില്‍ ചിത്ര നായര്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ ന്നാ, താന്‍ കേസ് കൊട്എന്ന ചിത്രത്തിലെ സുമലത ടീച്ചര്‍ ഏറെ പ്രേക്ഷക സ്വീകാര്യത നേടി.