ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രാജേഷ് ഹെബ്ബാര്‍. നായകനായും വില്ലനായും സഹനടനായും ഒക്കെ സീരിയലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന രാജേഷിന് ആരാധകരേറെയാണ്. തന്റെ കുടുംബ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ പെണ്‍മക്കളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇരട്ടക്കുട്ടികളായ വര്‍ഷയുടെയും രക്ഷയുടെയും വിശേഷങ്ങളാണ് പുതിയ പോസ്റ്റില്‍. ഇവരെക്കൂടാതെ ഒരു മകനും അദ്ദേഹത്തിനുണ്ട്.
വര്‍ഷയും രക്ഷയും ഐഐഎം ബെംഗളൂരുവില്‍ അഡ്മിഷന്‍ നേടിയ സന്തോഷമാണ് രാജേഷ് പങ്കുവെച്ചിരിക്കുന്നത്. ''ഞങ്ങളെ സംബന്ധിച്ച് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണ് ഇത്. വര്‍ഷയും രക്ഷയും ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്.
ബാംഗ്ലൂരിലെ ഐഐഎം ഹോസ്റ്റലിലേക്ക് കാലെടുത്തു വെക്കാനൊരുങ്ങുകയാണ് അവര്‍. ഈ ലക്ഷ്യത്തിലെത്താന്‍ ഇരുവരും ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവരുടെ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ്. കീപ്പ് റോക്കിംഗ്'', മക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം രാജേഷ് ഹെബ്ബാര്‍ കുറിച്ചു.