Latest News

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യിലെ മേക്കിങ് വീഡിയോ ലീക്കായി; പുറത്തായത് ചിത്രത്തിന്റെ മേക്കിനെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിയിലെ രംഗങ്ങൾ

Malayalilife
രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യിലെ മേക്കിങ് വീഡിയോ ലീക്കായി; പുറത്തായത് ചിത്രത്തിന്റെ മേക്കിനെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിയിലെ രംഗങ്ങൾ

ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന രീതിയിൽ ചിത്രീകരണം പൂർത്തിയാക്കി റിലീസിനൊരുങ്ങുന്ന രജനീകാന്ത് ചിത്രം 2.0 വിന്റെ മേക്കിംഗ് വീഡിയോ ചോര്‍ന്നു. രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയലൂടെ പ്രചരിക്കുകയാണ്. നവംബര്‍ 29നാണ് 2.0 ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

രജനീകാന്ത് ചിത്രം 2.0 ന്റെ മേക്കിംഗിനെ കുറിച്ച് നേരത്തെ ബി ബി സി തയ്യാറാക്കിയ ഡോക്യുമെന്ററിയിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നടി എമി ജാക്സണെ കേന്ദ്രീകരിച്ച് ബി.ബി.സി ഡോക്യുമെന്ററി തയ്യാറാക്കിയത്. സിനിമയിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം വിഡിയോയില്‍ കാണാം. സിനിമ വിഎഫ്എക്സ് രംഗങ്ങള്‍ക്ക് പ്രധാന്യം നല്‍കിയുള്ളതാണെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നു.

ശങ്കര്‍ തന്നെ സംവിധാനം ചെയ്ത യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0 എന്ന ചിത്രം. 2010ലാണ് യന്തിരന്‍ റിലീസ് ചെയ്തത്. ആദ്യ ഭാഗത്തില്‍ ഐശ്വര്യ റായിയായിരുന്നു നായിക. രണ്ടാം ഭാഗത്തില്‍ എമി ജാക്‌സനാണ് നായിക. മാത്രമല്ല ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നതെന്ന് പ്രത്യേകതയും ചിത്രത്തിനുണ്ട്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Read more topics: # rajanikanth,# 2.0-film
rajanikanth-2.0-film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES