Latest News

രാഹുല്‍ ദ്രാവിഡിന്റെ വന്‍മതില്‍ പരസ്യത്തിന് വിട.! പുകയിലയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണ പരസ്യം തിയേറ്ററുകളില്‍ നിന്ന് ഔട്ടാകുന്നു; പുതിയ പരസ്യങ്ങള്‍ ഡിസംബര്‍ ഒന്നുമുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

Malayalilife
 രാഹുല്‍ ദ്രാവിഡിന്റെ വന്‍മതില്‍ പരസ്യത്തിന് വിട.! പുകയിലയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണ പരസ്യം തിയേറ്ററുകളില്‍ നിന്ന് ഔട്ടാകുന്നു; പുതിയ പരസ്യങ്ങള്‍ ഡിസംബര്‍ ഒന്നുമുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

തിയേറ്ററുകളില്‍  സിനിമകാണാന്‍ എത്തുന്ന ആരും ദ്രാലിഡിന്റെ പുകയില ബോധവര്‍ക്കരണ പരസ്യം കാണാതെയിരുന്നിട്ടുണ്ടാകില്ല. പലര്‍ക്കു പലതരത്തിലുള്ള പ്രചോദനം തന്നെയായിരുന്നു ആ പരസ്യം.ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ ബോധവല്‍ക്കരണത്തോടെയുള്ള പുകയിലയ്‌ക്കെതിരെയുള്ള വന്‍മതില്‍ പരസ്യം തിയറ്ററുകളില്‍ നിന്ന് ഔട്ടാകുന്നു. രാഹുല്‍ ദ്രാവിഡിന്റെ സംഭാഷണത്തോടെയുള്ള പരസ്യങ്ങള്‍ക്ക് പകരം പുതിയ പരസ്യങ്ങളാവും ഡിസംബര്‍ ഒന്നുമുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 

പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍, 'സുനിത' എന്നീ പരസ്യങ്ങളാവും രാഹുല്‍ ദ്രാവിഡിന്റെ വന്‍മതില്‍ പരസ്യത്തിന് പകരം തിയറ്ററുകളില്‍ എത്തുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ശ്വാസകോശം ഒരു സ്‌പോഞ്ച് പോലയാണ് എന്ന ഹിറ്റ് പരസ്യം മാറ്റിയാണു ആരോഗ്യ മന്ത്രാലയം ദ്രാവിഡിന്റെ പുതിയ പരസ്യം കൊണ്ടുവന്നത്. ഈ നഗരത്തിനിതെന്തുപറ്റി, ചിലയിടത്തു പുക, ചിലയിടത്തു ചാരം എന്ന പരസ്യവും ഹിറ്റായിരുന്നു. സമൂഹമാധ്യമങ്ങളിലെ ട്രോളന്മാര്‍ക്ക് വിവിധ വിഷയങ്ങളില്‍ ആഘോഷിക്കാന്‍ ഈ പരസ്യങ്ങള്‍ മാധ്യമമായിരുന്നു. 

നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്. സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ ക്യാച്ച് മിസാവില്ലെന്ന് ഉറപ്പു വരുത്തേണ്ടത് എന്റെ കടമയാണ്. അല്ലെങ്കില്‍ എന്റെ ടീമിനു മുഴുവന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നേക്കാം. പുകയിലയുടെ ഏതു തരത്തിലുള്ള ഉപയോഗവും മാരകമാണ്. ഞാന്‍ പുകയില ഉപയോഗിക്കുന്നില്ല. അതിനാല്‍ നിങ്ങളും പുകവലിക്കുകയോ പുകയില ഉപയോഗിക്കുകയോ ചെയ്ത് ജീവിതം പാഴാക്കരുതെന്ന രാഹുല്‍ ദ്രാവിഡിന്റെ സംഭാഷണത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 

2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണു പുകയില ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലും ടിവി പ്രോഗ്രാമുകളിലും പരിപാടിയുടെ ആരംഭത്തിലും മധ്യത്തിലും ചുരുങ്ങിയത് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം പ്രദര്‍ശിപ്പിക്കണമെന്നു നിയമം വന്നത്.

rahul-dravids-tobacco-use-awareness-ad-to-out-from-film-theaters

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES