താര പത്‌നിമാരില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ ആളാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. എപ്പോഴും ഒരു നിറഞ്ഞ ചിരിയോടെയാണ് നമ്മള്‍ രാധികയെ കാണാണാറുള്ളത്,കഴിഞ്ഞ ദിവസമായിരുന്നു താരപത്‌നിയുടെ ജന്മദിനം. മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ ശേഷം നടക്കുന്ന ആദ്യ പിറന്നാളെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
കുടുംബത്തിനൊപ്പമായിരുന്നു രാധികയുടെ ജന്മദിനാഘോഷം.
ഭാഗ്യ സുരേഷിനും മരുമകന്‍ ശ്രേയസിനുമൊപ്പം കേക്ക് മുറിക്കുന്ന രാധികയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.<ശ്രേയസ് തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പിറന്നാളാഘോഷത്തിന്റെ ചിത്രം പങ്കുവച്ചത്. അമ്മ എന്നതിന് പകരം അമ്മക്കുട്ടി എന്നാണ് ശ്രേയസ് രാധികയെ സ്റ്റോറിയില്‍ വിശേഷിപ്പിച്ചത്. 'ജന്മദിനാശംസകള്‍ അമ്മക്കുട്ടി' എന്ന അടിക്കുറിപ്പോടെയാണ് ശ്രേയസ് സ്റ്റോറിയിട്ടത്.
1990ലായിരുന്നു സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ദമ്പതികള്‍ക്ക് ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാല് മക്കളാണ്. കഴിഞ്ഞ ജനുവരി പതിനേഴിന് ഗുരുവായൂരില്‍ വച്ചായിരുന്നു ഭാഗ്യ സുരേഷിന്റെയും ശ്രേയസിന്റെയും വിവാഹം.