ഷാജി കൈലാസിന്റെ മകന്‍ ജഗന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയില്‍ പിന്നണി ഗായികയായി രാധിക സുരേഷ് ഗോപി;  നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള വരവ് ആനിയുടെ നിര്‍ബന്ധം മൂലം

Malayalilife
ഷാജി കൈലാസിന്റെ മകന്‍ ജഗന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയില്‍ പിന്നണി ഗായികയായി രാധിക സുരേഷ് ഗോപി;  നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള വരവ് ആനിയുടെ നിര്‍ബന്ധം മൂലം

ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിലൂടെ പിന്നണി ഗാന രംഗത്തേക്ക് പ്രവേശിച്ച് രാധിക സുരേഷ് ഗോപി. കുടുംബ സൗഹൃദമാണ് ചിത്രത്തിലേക്ക് എത്തിച്ചതെന്ന് രാധികാ സുരേഷ് ഗോപി പറഞ്ഞു.....

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എംജി രാധാകൃഷ്ണന്‍ സാറിന്റെ മ്യൂസിക്കല്‍ പാടിയിട്ടുണ്ട്. പിന്നെ ലോംഗ് ഗ്യാപ്പായി. ഉണ്ണിയാണ് (ജഗന്‍) പാട്ട് പാടാമോ എന്ന് ചോദിച്ചത്. ചിത്രയാണ് (ആനി) ഇതിന്റെയെല്ലാം പുറകില്‍. വലിയ സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു. 

മനുമഞ്ജിത്തിന്റേതാണ് വരികള്‍ക്ക് സംഗീതം നല്‍കുന്നത് രഞ്ചന്‍ രാജാണ്. ചിത്രത്തിനു ഇനിയും പേരിട്ടിട്ടില്ല. ജഗന്റെ ആദ്യ സംവിധാന സംരംഭമാണ്...
രാധികാന്റിയുടെ പാട്ടില്‍ ജഗനും സന്തോഷം പങ്കുവെച്ചു. പാട്ടിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞ ദിവസം നടന്നു. 

സുരേഷ് ഗോപിക്ക് വേണ്ടി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ വളരെ അടുത്ത സൗഹൃദമുണ്ട്. ഷാജി കൈലാസിന്റെ ഭാര്യ ആനിയുടെ നിര്‍ബന്ധമാണ് രാധികയെ വീണ്ടും പാട്ടുകാരിയാക്കിയത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് രഞ്ജന്‍ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിജു വില്‍സനും രഞ്ജി പണിക്കറും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല...


 

RADHIKA SURESH GOPI sing song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES