Latest News

റെഡ്കാര്‍പെറ്റില്‍ നിറവയറുമായി രാധിക ആപ്‌തെ; ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്ടുമായി കുടുംബജീവിതം നയിക്കുന്ന നടിയുടെ പുതിയ വിശേഷം അറിഞ്ഞ് വിശ്വസിക്കാനാവുന്നില്ലെന്ന് ആരാധകര്‍

Malayalilife
 റെഡ്കാര്‍പെറ്റില്‍ നിറവയറുമായി രാധിക ആപ്‌തെ; ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്ടുമായി കുടുംബജീവിതം നയിക്കുന്ന നടിയുടെ പുതിയ വിശേഷം അറിഞ്ഞ് വിശ്വസിക്കാനാവുന്നില്ലെന്ന് ആരാധകര്‍

ടി രാധിക ആപ്തെ ആദ്യകുഞ്ഞിനുള്ള കാത്തിരിപ്പിലാണെന്ന് വ്യക്തമാക്കി താരത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍. ബുധനാഴ്ച ബി.എഫ്.ഐ. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ സിസ്റ്റര്‍ മിഡ്‌നൈറ്റ് എന്ന തന്റെ സിനിമയുടെ പ്രീമിയറിന് എത്തിയ നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടി കരിയറില്‍ സജീവമായിരുന്നില്ല. സിനിമ മാറ്റി നിര്‍ത്തിയാല്‍ തീര്‍ത്തും സ്വകാര്യമായ ജീവിതമാണ് രാധിക ആപ്‌തെ നയിക്കുന്നത്. കരിയറില്‍ ശ്രദ്ധിക്കുന്നതിനിടയില്‍ താരം 2012 ല്‍ രാധിക ആപ്‌തെ ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്ട് ടെയ്‌ലറിനെ വിവാഹം ചെയ്തിരുന്നു.

നിറവയറുമായി നില്‍ക്കുന്ന ഫോട്ടോ രാധിക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താരം ഗര്‍ഭിണിയാണെന്നറിഞ്ഞ ആരാധകരും അത്ഭുതപ്പെട്ടിരിക്കുകയാണെന്ന് കമന്റുകളിലൂടെ വ്യക്തമാണ്. 'വിശ്വസിക്കാനാവുന്നില്ലല്ലോ, ചിത്രം കണ്ടതു കൊണ്ടു മാത്രം വിശ്വസിക്കാം' എന്നതടക്കമാണ് കമന്റുകള്‍. 

2011 ല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ഡാന്‍സ് പഠിക്കാന്‍ ഒരു വര്‍ഷത്തേക്ക് ലണ്ടനില്‍ പോയപ്പോഴാണ് നടി ബെനഡിക്ട് ടെയ്‌ലറിനെ വിവാഹം ചെയ്യുന്നത്. വിവാഹവും താരം പരസ്യമാക്കിയിരുന്നില്ല. വിവാഹ ശേഷം മുംബൈയിലും ലണ്ടനിലുമായാണ് താരം കഴിഞ്ഞത്. വിവാഹത്തോട് തനിക്ക് താല്‍പര്യമില്ലായിരുന്നെന്ന് മുമ്പൊരിക്കല്‍ രാധിക ആപ്‌തെ തുറന്ന് പറഞ്ഞിട്ടുണ്ട്.

''ടെയ്‌ലറിനെ വിവാഹം ചെയ്തത് വിസയ്ക്ക് വേണ്ടിയാണ്. ഒരുമിച്ച് കഴിയാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. വിവാഹിതയാണെങ്കില്‍ വിസ എളുപ്പം ലഭിക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതിര്‍ വരമ്പകളുണ്ടാകരുതെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ വിവാഹമെന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്ന ആളല്ല. വിസ വലിയൊരു പ്രശ്‌നമായത് കൊണ്ടാണ് വിവാഹം ചെയ്തത്. ഞങ്ങള്‍ക്ക് ലിവിംഗ് ടുഗെദറായിരുന്നു താല്‍പര്യം...'' അന്ന് രാധിക ആപ്‌തെ പറഞ്ഞത് അങ്ങനെയാണ്.

'എല്ലാ മാസവും പരസ്പരം കാണാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്, ഒന്നുകില്‍ അദ്ദേഹം ഇങ്ങോട്ട് വരും. അല്ലെങ്കില്‍ ഞാന്‍ ലണ്ടനിലേക്ക് പോകും. ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പില്‍ പരസ്പരം കാണാന്‍ സമയം കണ്ടെത്തുന്നത് പ്രധാനമാണ്...'' എന്നാണ് തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും അന്ന് രാധിക പറഞ്ഞത്.

അഭിനയത്തിന് പുറമെ സ്ലീപ്വാക്കേര്‍സ് എന്ന സിനിമയും രാധിക സംവിധാനം ചെയ്തിട്ടുണ്ട്. താരത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ ഹരം എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തില്‍ ഹരം എന്ന സിനിമ നടി ചെയ്തിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകന്‍.

radhika apte announces pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES