Latest News

ചാര്‍ളിയിലെ ഡേവിഡ്; നടനും ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു; മരണവാര്‍ത്തയില്‍ കുറിപ്പുമായി ദുല്‍ഖര്‍.

Malayalilife
 ചാര്‍ളിയിലെ ഡേവിഡ്; നടനും ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു; മരണവാര്‍ത്തയില്‍ കുറിപ്പുമായി ദുല്‍ഖര്‍.

നടി കല്‍പ്പനയുടെ അവസാന സിനിമയായിരുന്നു ചാര്‍ളി. നടിയുടെ മരണമറിഞ്ഞതിനു പിന്നാലെ ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു ചാര്‍ളിയിലെ കല്‍പനയുടെ അവസാന രംഗങ്ങള്‍. സിനിമയില്‍ ഞൊടിയിടയില്‍ മരണത്തിലേക്ക് പോകുന്ന കല്‍പനയുടെ കഥാപാത്രം മരണശേഷം വലിയ ഞെട്ടലാണ് പ്രിയപ്പെട്ടവര്‍ക്കും മലയാളികള്‍ക്കും സമ്മാനിച്ചത്. വരാന്‍ പോകുന്ന ദുരന്തം മുന്‍കൂട്ടി സിനിമയില്‍ കാണിച്ചതു പോലെയായിരുന്നു പലര്‍ക്കും അത് അനുഭവപ്പെട്ടത്. ഇപ്പോഴിതാ, ചാര്‍ളി സിനിമയില്‍ ദുല്‍ഖറിനും കല്‍പ്പനയ്ക്കും ഒപ്പം അഭിനയിച്ച മറ്റൊരു നടന്‍ കൂടി മരണത്തിനു കീഴടങ്ങിയിരിക്കുകയാണ്. 

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് ആണ് അപ്രതീക്ഷിതമായി മരണത്തിലേക്ക് പോയത്. അദ്ദേഹത്തിന്റെ വേര്‍പാട് അറിഞ്ഞ് നടന്‍ മമ്മൂട്ടിയുടെ മകനുമായി ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്. നമ്മളൊരുമിച്ചുണ്ടായിരുന്ന സമയവും നമ്മളൊരുമിച്ചു നടത്തിയ സംസാരവും എപ്പോഴും എന്നേയ്ക്കും എനിക്കൊപ്പം ഉണ്ടാകും എന്നാണ് ഹൃദയം തകര്‍ന്ന വേദനയോടെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വളരെ അപൂര്‍വ്വമായി മാത്രമേ ദുല്‍ഖര്‍ ഇത്തരം മരണവാര്‍ത്തകള്‍ക്കും മറ്റും സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുള്ളൂ. രാധാകൃഷ്ണന്‍ ചക്യാട്ടിന്റെ മരണ വാര്‍ത്ത പങ്കുവച്ചതോടെ ദുല്‍ഖറിന് അദ്ദേഹവുമായി എത്രത്തോളം ആത്മബന്ധം ഉണ്ടായിരുന്നുവെന്നതുകൂടി ഇതു വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. 'ചാര്‍ളി' എന്ന ദുല്‍ഖര്‍ സല്‍മാന്‍ എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് രാധാകൃഷ്ണന്‍ അവതരിപ്പിച്ചത്. ക്യാമറ, ഫോട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രാധാകൃഷ്ണന്‍ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു.

ക്യാമറ, ഫോട്ടോഗ്രഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്ന 'പിക്സല്‍ വില്ലേജ്' എന്ന യുട്യൂബ് ചാനലിലും രാധാകൃഷ്ണന്‍ സജീവമായിരുന്നു. രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള രാധാകൃഷ്ണന്‍ പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു.

രാധാകൃഷ്ണന്‍ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ 'പിക്സല്‍ വില്ലേജ്' ഔദ്യോഗികമായി പങ്കുവച്ചിട്ടുണ്ട്. 'പിക്സല്‍ വില്ലേജ്' പുറത്തിറക്കിയ കുറിപ്പ് ഇങ്ങനെ: 'ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥനും സുഹൃത്തും പ്രചോദനവുമായ രാധാകൃഷ്ണന്‍ ചക്യാട്ടിന്റെ വേര്‍പാട് ഹൃദയഭാരത്തോടെയാണ് പങ്കുവയ്ക്കുന്നത്. ഞങ്ങളുടെ ഫോട്ടോഗ്രാഫി യാത്രയില്‍ ഒരു വഴികാട്ടിയായ അദ്ദേഹം ലോകത്തെ ലെന്‍സിലൂടെ എങ്ങനെ കാണാമെന്ന് മാത്രമല്ല, അതിന്റെ ആത്മാവിനെ എങ്ങനെ പകര്‍ത്താമെന്നും പഠിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സാന്നിധ്യം കൊണ്ട് സ്പര്‍ശിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രാധ സാര്‍ സമാധാനത്തോടെ വിശ്രമിക്കൂ. നിങ്ങള്‍ വളരെ മിസ് ചെയ്യും.'

radhakrishnan chakyat passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES