മലയാളി പ്രേക്ഷകരുടെ മനസ്സ് തന്റെ ആദ്യ സീരിയലിലൂടെ തന്നെ കവര്‍ന്ന നടിയാണ് സ്‌നിഷ ചന്ദ്രന്‍. തന്റെ ആദ്യ വേഷത്തിലൂടെ തന്നെ ഈ മഞ്ചേരിക്കാരി മികച്ച നടിക്കുള്ള പ്രേം നസീര്‍ പുരസ്‌കാരവും സ്വന്തമാക്കി. സ്‌നിഷ സീരിയല്‍ രംഗത്തേക്ക് ചുവടു വെക്കുന്നത് മലയാളത്തോടൊപ്പം തമിഴിലും ഒരേ പോലെ അരങ്ങേറി കൊണ്ടാണ്. നീലക്കുയില്‍ എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലൂടെയാണ് സ്നിഷ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. സീരിയലിലെ പ്രധാന കഥാപാത്രമായ 'കസ്തൂരി'യെയാണ് താരം അവതരിപ്പിക്കുന്നത്. മോഡലിങിലൂടെയെത്തിയ സ്നിഷ ചില സിനിമകളിലും അഭിനയിച്ചെങ്കിലും നീലക്കുയിലിലൂടെയാണ് ശ്രദ്ധേയയായത്. 'നീലക്കുയിലി'ലെ കസ്തൂരിയുടെ വേഷത്തിന് താരത്തിന് മലയാളത്തിലെ മികച്ച സീരിയല്‍ നടിക്കുള്ള പുരസ്‌ക്കാരവും ലഭിച്ചിരുന്നു. തന്റെ വിശേഷങ്ങള്‍ എല്ലം സോഷ്യല്‍ മീഡിയയിലൂടെ സ്നിഷ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പുതിയ ജീവിതത്തിലേക്ക് കടക്കുന്നതായി അറിയിച്ചിരിക്കുകയാണ്.
ഇന്‍സ്റ്റാഗ്രാം വഴിയാണ് താരം പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. മറ്റൊന്നുമല്ല പുതിയ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കല്യാണി എലഗന്‍സ് എന്നാണ് സംരംഭത്തിന്റെ പേര്. ഓണ്‍ലൈന്‍ കോളത്തിങ് ബ്രാന്‍ഡാണ് സ്നിഷ ഇതിലൂടെ തുടങ്ങിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെയാണ് ബിസിനസ് ആരംഭിക്കുന്നത്. കൂടുതലായും സാരിയുടെ കളക്ഷനാണ് ഈ ബ്രാന്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ക്വാളിറ്റിയുടെ കാര്യത്തിലും പ്രൈയസിന്റെ കാര്യത്തിലും ഒക്കെ വളരെ മികച്ചതായിരിക്കുമെന്നും സ്നിഷ വീഡിയോയിലൂടെ പറയുന്നുണ്ട്്. ഇഷ്ടപ്പെട്ട സാരികള്‍ സെലക്ട് ചെയ്തതിന് ശേഷം ബയോയില്‍ കാണുന്ന നമ്പര്‍ വഴി ഓര്‍ഡര്‍ നല്‍കാന്‍ സാധിക്കുമെന്നും താരം പറഞ്ഞു. സീരിയലില്‍ സപ്പോര്‍ട്ട് ചെയ്തതുപോലെ തന്റെ പുതിയ സംരംഭവും സപ്പോര്‍ട്ട് ചെയ്യണമെന്നും സ്നിഷ വീഡിയോയിലൂടെ പറഞ്ഞു. കല്യാണി എലഗന്‍സ് ബൈ സ്നിഷ എന്നാണ് പേജിന്റെ പേര്. കൂടുതല്‍ വസ്ത്രങ്ങളും അതിന്റെ ഡിറ്റൈയല്‍സും ഈ പേജിലൂടെയായിരിക്കും പങ്കുവെക്കുക എന്നും താരം വ്യക്തമാക്കി. തന്റെ പുതിയ സംരംഭത്തിന് തുടക്കം കുറച്ചിതായി താരം അറിയിച്ചതിന് പിന്നാലെ നിവരധി ആളുകളാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. താരത്തിന്റെ ഫാന്‍സും, സീരിയില്‍ കോ ആക്ടടേഴ്സും എല്ലാം സ്നിഷയുടെ സംരംഭത്തിന് ആശംസ നല്‍കി.
മലയാളം സീരിയലിലൂടെയാണ് താരം വന്നതെങ്കിലും പിന്നീട് തമിഴിലും ഒരുപിടി നല്ല സീരിയലുകള്‍ ചെയ്യാന്‍ സ്നിഷയ്ക്ക് സാധിച്ചിട്ടുണ്ട്. സ്റ്റാര്‍ വിജയലിലെ നീലക്കുയിലിലും സ്നിഷയായിരുന്നു പ്രധാന കഥാപാത്രം. പിന്നീട് കാര്‍ത്തിക ദീപം, സീതാ രാമം, സുഭദ്രം, മാംഗല്യം ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്നീ സീരിയലുകളില്‍ അഭിനയിച്ചു. ഇപ്പോള്‍ ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന വീട്ടിലേ വിളക്ക് എന്ന സീരിയലില്‍ അഭിനയിക്കുകയാണ് താരം. വിസ്മയ എന്നാണ് അതിലെ കഥാപാത്രത്തിന്റെ പേര്. സീരിയലില്‍ അഭിനയിക്കുന്നതിനൊപ്പമാണ് പുതിയ സംരംഭത്തിനും താരം തുടക്കം കുറിച്ചിരിക്കുന്നത്. മലയാള സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. സ്‌കൂള്‍ ഡയറിസ് എന്ന ചിത്രമാണ് ആദ്യമായി നടി അഭിനയിച്ചത്. പിന്നീടാണ് സീരിയലിലേക്ക് കടക്കുന്നത്.
മോഡലിഗില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട് നടി. ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങളും നടി ഷെയര്‍ ചെയ്യാറുണ്ട്.
സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ ആക്ടിവിറ്റീസില്‍ ആക്റ്റീവ് ആയിരുന്നു സ്നിഷ. ഡാന്‍സും പാട്ടും പോലുള്ള എല്ലാ പരിപാടികള്‍ക്കും മുന്നില്‍ തന്നെയുണ്ടാകും. പിന്നീടാണ് അഭിനയത്തോട് ഒരു താല്പര്യം ജനിക്കുന്നത്. മോഡലിംഗ് ചെയ്തു തുടങ്ങിയ അവസരത്തിലാണ് അഭിനയത്തില്‍ ഒരു കൈ നോക്കാമെന്നു വെച്ചത്. വീട്ടുകാര്‍ എല്ലാവിധ സപ്പോര്‍ട്ടും ആയി കൂടെ ഉണ്ടായിരുന്നു. നടന്‍ പ്രതീഷ് ചേട്ടന്‍ ആണ് ആദ്യ സീരിയലിലെ അവസരത്തെക്കുറിച്ചു അറിയിച്ചത്. അങ്ങനെയാണ് ഓഡിഷന് പോകുന്നത്. സെലക്ട് ആയി. ആദ്യ സീരിയല്‍ തന്ന വിജയം നേടി. പിന്നീട് അങ്ങോട്ട് അഭിനയാക്കുനുള്ള ധൈര്യം തന്നെ കിട്ടിയത് ആദ്യ സീരിയലിന്റെ വിജയത്തില്‍ നിന്നാണെന്ന് സ്നിഷ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.
https://www.instagram.com/reel/DJ-5rsxOU-a/?igsh=ZDNieDA4cmsyYnZj