Latest News

വിവാഹ ദിവസം ധരിച്ച സാരിയില്‍ നിറയെ ദ്വാരങ്ങള്‍ ആയിരുന്നു; വിവാഹ വസ്ത്രത്തിനു വേണ്ടി പണം ചിലവഴിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മുത്തശിയുടെ സാരിയാണ് ധരിച്ചത്; വിവാഹപാര്‍ട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയില്‍ താഴെ; രാധിക ആപ്‌തെയുടെ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
വിവാഹ ദിവസം ധരിച്ച സാരിയില്‍ നിറയെ ദ്വാരങ്ങള്‍ ആയിരുന്നു; വിവാഹ വസ്ത്രത്തിനു വേണ്ടി പണം ചിലവഴിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മുത്തശിയുടെ സാരിയാണ് ധരിച്ചത്; വിവാഹപാര്‍ട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയില്‍ താഴെ; രാധിക ആപ്‌തെയുടെ വിശേഷങ്ങള്‍ ഇങ്ങനെ

തെന്നിന്ത്യയിലും ബോളിവുഡിലും ശക്തമായ പെണ്‍കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് രാധിക ആപ്‌തെ.ബോളിവുഡിലും തമിഴ് സിനിമയും ഒരുപോലെ ആരാധകരുളള താരം അടുത്തിടെ ഒരു ഫാഷന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിവാഹ വസ്ത്രങ്ങളെക്കുറിച്ചും ഫാഷന്‍ സങ്കല്പ്പങ്ങളെക്കുറിച്ചും മനസ് തുറക്കുകയുണ്ടായി.

വിവാഹത്തിന് താന്‍ ധരിച്ചത് മുത്തശ്ശിയുടെ സാരിയാണെന്നുംമുത്തശ്ശിയോടുളള സ്നേഹവും വിവാഹവസ്ത്രത്തിനു വേണ്ടി അധികം പണം ചിലവഴിക്കാന്‍ താല്‍പര്യമില്ലാത്തതും ആണ് ഇത്തരമൊരു തീരുമാനം  എടുക്കാന്‍ കാരണമെന്ന് താരം വ്യക്തമാക്കി.എനിക്ക് ഭൂമിയില്‍ ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മുത്തശ്ശി. അതുകൊണ്ട്  മുത്തശ്ശിയുടെ സാരി തിരഞ്ഞെടുത്തത്. പഴയ ആ സാരിയില്‍ നിറയെ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു''- രാധിക പറഞ്ഞു

ബ്രീട്ടിഷ് വയലിനിസ്റ്റായ ബെനഡിക്റ്റ് ടെയ്ലറുമായി 2012ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. ചടങ്ങുകള്‍ ഉപേക്ഷിച്ച്, രജിസ്റ്ററില്‍ ഒപ്പുവച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹവസ്ത്രത്തിനു വേണ്ടി അധികം പണം ചെലവഴിക്കേണ്ടെന്നു മുമ്പേ തീരുമാനിച്ചിരുന്നതായും നടി പറഞ്ഞു. മാത്രമല്ല വിവാഹപാര്‍ട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയില്‍ താഴെ ആയിരുന്നുവെന്നും നട്ി വ്യക്തമാക്കി. ഫാന്‍സി വസ്ത്രങ്ങള്‍ വാങ്ങാന്‍ ഒരുപാട് രൂപ ചെലവഴിക്കുന്ന ആളല്ല താന്‍ എന്നും താരം കൂട്ടിചേര്‍ത്തു. 

Radhika Apte says about his wedding saree

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക