നടി രാധിക ആപ്തെ അമ്മയായി. കുഞ്ഞിന് പാല് കൊടുത്തുകൊണ്ട് ലാപ്ടോപ്പിന് മുന്നില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് നടി സന്തോഷ വാര്‍ത്ത അറിയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് രാധികയ്ക്കും ഭര്‍ത്താവ് ബെനഡിക്റ്റ് ടെയ്ലറിനും കുഞ്ഞ് ജനിക്കുന്നത്.
ഒരാഴ്ച പ്രായമുള്ള കുഞ്ഞിന് പാല് കൊടുത്തുകൊണ്ട് പ്രസവത്തിനുശേഷം ആദ്യമായി വര്‍ക് മീറ്റിങ്ങില്‍.- എന്ന അടിക്കുറിപ്പിലാണ് രാധിക ചിത്രം പങ്കുവച്ചത്. കട്ടിലില്‍ ഇരുന്നുകൊണ്ടാണ് താരം മീറ്റിങ്ങില്‍ പങ്കെടുക്കുന്നത്. നിരവധി പേരാണ് നടിക്ക് ആശംസകളുമായി എത്തുന്നത്.
ഒക്ടോബറില്‍ നടന്ന ബിഎഫ്ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് താരം ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവിടുന്നത്. നിറവയറുമായാണ് താരം ഫിലിംഫെസ്റ്റില്‍ എത്തിയത്. 2012ലാണ് ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബെനഡിക്റ്റ് ടെയ്ലറിനെ നടി വിവാഹം ചെയ്യുന്നത്.