തെന്നിന്ത്യയിലെ ഒരു പ്രമുഖ ചലച്ചിത്രനടിയായ ശാലിനിയെ മലയാളികൾ അങ്ങനെ ഒന്നും മറക്കില്ല. ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി പിന്നീട് നായികയായും തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു. നവോദയ അപ്പച്ചൻ നിർമ്മിച്ച്, മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. കുറേക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്നതിനുശേഷം അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ച്, സിനിമാലോകത്തേയ്ക്ക് തിരിച്ചുവന്നു. ഈ ചിത്രവും വളരെ ജനപ്രീതി നേടിയ ഒരു ചിത്രമായിരുന്നു. ഇന്നും അനിയത്തിപ്രാവ് തന്നെയാണ് മലയാളസിനിമയിൽ താരം. ആ ചിത്രം ഉണ്ടാക്കിയ ഓളമൊന്നും ചെറുതല്ല എന്ന് ഉറപ്പാണ്. ഇതിനോടകം 80-ലധികം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ അഭിനയിച്ചുണ്ട് ശാലിനി. തന്റെ അഞ്ചാമത്തെ വയസ്സിലാണ് ശാലിനി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാലിനിക്ക് ലഭിച്ചു. പാവക്കുട്ടിയെ പോലെ മുടിയൊക്കെ വെട്ടി മുന്നിലേക്ക് ഇട്ട് മെലിഞ്ഞ് കുഞ്ഞ് ഫ്രോക്ക് ഒക്കെ അയി ചാടി തുള്ളി നടക്കുന്ന ബേബി ശാലിനിയെ ആരും മറക്കില്ല.
1978 നവമ്പർ 20നു ആണ് ബേബി ശാലിനി ജനിച്ചത്. അച്ഛൻ കൊല്ലം കാരൻ ഷറഫ് ബാബുവാണ്. അമ്മയുടെ പേര് ആലിസ് എന്നാണ്. ഒരു മലയാളിയാണെങ്കിലും ശാലിനി ജനിച്ചത് ചെന്നൈയിലാണ്. ചെന്നൈയിലെ തന്നെ ആദർശ് വിദ്യാലയ, ചർച്ച്പാർക്ക് കോൺ വെന്റ് എന്നിവിടങ്ങളിൽ പഠിച്ചു. ബേബി ശാലിനിയെ പോലെ തന്നെ മലയാള സിനിമയിൽ കുട്ടി താരമായി വന്നതായിരുന്നു ബേബി ശ്യാമിലിയും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച താരമാണ് ശ്യാമിലി. മികച്ച ബാലതാരത്തിനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നടിക്ക് ലഭിച്ചിരുന്നു. ജയറാമിന്‌റെയും ഉര്‍വ്വശിയുടെയും മകളായി അഭിനയിച്ച മാളൂട്ടിയാണ് ശ്യാമിലിയുടെതായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം. കുഞ്ചാക്കോ ബോബന്‌റെ വളളിയും തെറ്റി പുളളിയും തെറ്റി എന്നീ ചിത്രത്തിലാണ് മലയാളത്തില്‍ നായികയായി ശ്യാമിലി അഭിനയിച്ചത്. ശാലിനിക്കും ശ്യാമിലിക്കും പുറമെ സഹോദരന്‍ റിച്ചാര്‍ഡ് റിഷിയും സിനിമയില്‍ തിളങ്ങിയിരുന്നു. കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടന്‍ മലയാളത്തിലും എത്തിയത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിച്ചാര്‍ഡ് റിഷി തന്റെ കരിയറില്‍ കൂടുതലായി അഭിനയിച്ചത്. ശാലിനി വിവാഹം ചെയ്തിരിക്കുന്നത് തമിഴ് ചലച്ചിത്രനടനായ തല അജിത്തിനെയാണ്. വിവാഹത്തിനു ശേഷം 2000 ൽ ശാലിനി അഭിനയ രംഗത്ത് നിന്ന് വിരമിച്ചു. 2008 ജനുവരി 3ന് ഇവർക്ക് അനൌഷ്ക എന്ന ഒരു പെൺകുട്ടി ജനിച്ചു.
നായിക നടിയായി അഭിനയിച്ച ആദ്യ ചിത്രം അനിയത്തിപ്രാവ് ആണ്. കുഞ്ചാക്കോ ബോബന്‍റെ നായികയായാണ് ശാലിനി മോളിവുഡില്‍ കൂടുതല്‍ തിളങ്ങിയത്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ഇതിന്റെ തമിഴ് പതിപ്പിലും അഭിനയിക്കണമെന്ന് ശാലിനിയാണ് സംവിധായകനോട് പറഞ്ഞത്. അങ്ങനെ ഇതിന്റെ തമിഴ് പതിപ്പായ കാതലുക്ക് മര്യാദയ് എന്ന വിജയ് നായകനായ സിനിമയിലാണ് ശാലിനി ആദ്യമായി തമിഴിൽ നായികയായി അഭിനയിച്ചത്. 1997 ൽ അടുത്ത ചിത്രമായ കളിയൂഞ്ഞാലിൽ മമ്മൂട്ടിയും ദിലീപും ചേർന്ന് അഭിനയിച്ചു. ഇത് സമ്മിശ്ര പ്രതികരണത്തിലൂടെ പുറത്തിറങ്ങി. ചെറിയ വാശി ഉള്ള അസുഖമുള്ള കുട്ടിയുടെ കഥാപാത്രമായിരുന്നു ശാലിനിയുടേത്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവന്റെ നായികയായി അഭിനയിച്ചതും ഒരു വൻ വിജയമായിരുന്നു. 1999 ൽ ശരന്റെ അമർകലത്തിന്റെ ഷൂട്ടിംഗിനിടെ ശാലിനി തന്റെ സഹതാരം അജിത് കുമാറുമായി സംസാരിക്കാനും ഇഷ്ടപ്പെടാനും തുടങ്ങി. 1999 ജൂണിൽ അജിത്ത് ശാലിനിയോട് അവസാനവാക്ക് പറയുകയും കുടുംബവുമായി കൂടിയാലോചിച്ച ശേഷം അവർ വിവാഹിതരാവുകയും ചെയ്തു.
ഇവർ ആരാധകരുടെ മുന്നിൽ അങ്ങനെ വരുന്നതൊക്കെ കുറവാണു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ശാലിനിയുടെ വിശേഷങ്ങള്‍ ശ്യാമിലിയാണ് പങ്കുവെക്കാറുളളത്. അജിത്തിനായാലും സോഷ്യൽ മീഡിയയിൽ സജ്ജീവമാണ്. ഫാൻസ് പേജുകളിലൂടെയാണ് ഇരുവരുടെയും മകളുടേയുമൊക്കെ ചിത്രങ്ങൾ വരുന്നത്. ഇപ്പോഴും മെലിഞ്ഞ് സുന്ദരിയാണ് ശാലിനി. സിനിമയൊക്കെ വിട്ടെങ്കിലും ശരീരം നന്നായി തന്നെയാണ് താരം സൂക്ഷിക്കുന്നത്. മകളും അധീവ സുന്ദരികുട്ടിയാണ്.