മീ ടു വിവാദങ്ങള്‍ കത്തി നില്ക്കുമ്പോള് വിവാദങ്ങളിലെ പ്രധാനനായികയായിരുന്നു രാഖീ സാവത്ത്. ബോളിവുഡിലെ പ്രമുഖ സംവിധായക്കെതിരെയും നടി തനുശ്രി ദത്തക്കെതിരെയും ലൈംഗീക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിന്നു. എന്നാല്‍ സ്ത്രികള്‍ എങ്ങനെ ലൈംഗീക ചൂഷണങ്ങളില്‍ നിന്ന് സുരക്ഷതിയകാമെന്നതിന് പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് താരം. സ്വകാര്യ ഭാഗങ്ങളില്‍ ചങ്ങല ബന്ധിച്ച് പൂട്ടിട്ടാണ് രാഖി സുരക്ഷാ കവചം തീര്‍ക്കുന്നത്.
ബോളിവുഡ് താരം രാഖി സാവന്ത് വ്യത്യസ്തമായൊരു പ്രതിഷേധവുമായി വാര്‍ത്തകളിലിടം പിടിച്ചിരിക്കുകയാണ്. തന്നിലെ ശാസ്ത്രജ്ഞയുടെ പുതിയ കണ്ടുപിടുത്തമാണിതെന്ന് അവകാശപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്. പെണ്‍കുട്ടികളെ ബലാത്സംഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സ്വകാര്യ ഭാഗങ്ങളില്‍ പൂട്ടിട്ട് പൂട്ടിയാല്‍ മതിയെന്നാണ് രാഖി കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
എന്നാല്‍ രാഖിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്ന സാഹചര്യത്തില്‍ അവരെ പരിഹസിക്കുന്നതാണ് രാഖിയുടെ പുതിയ നീക്കമെന്നും വിമര്‍ശനമുയരുന്നു. വിവാദങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രം സംസാരിക്കുന്ന രാഖിയെ എല്ലാവരും അവഗണിക്കണമെന്നും മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു.
ബോളിവുഡ് നടന് നാനാ പടേക്കറിന്റെ പേര് പറഞ്ഞ് രംഗത്ത് വന്ന തനുശ്രീയെ കടന്നാക്രമിച്ചാണ് രാഖി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളിലിടം നേടിയത്. സിനിമാ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയ തനുശ്രീക്ക് പകരം രാഖിയാണ് ഗാനരംഗത്തില്‍ അഭിനയിച്ചത്. താന്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ രാഖി തന്നെ അപമാനിച്ചുവെന്നും തനുശ്രീ ആരോപിച്ചു. രാഖിക്കെതിരേ തനുശ്രീ മാനനഷ്ടക്കേസ് നല്കി. തനുശ്രീക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചാണ് രാഖി അടുത്ത നീക്കം നടത്തിയത്. തനുശ്രീ സ്വവര്‍ഗാനുരാഗിയാണെന്നും പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ അവര്‍ സ്പര്‍ശിച്ചുവെന്നും രാഖി ആരോപിച്ചു. പലതവണ തന്നെ ബലാത്സംഗം ചെയ്തതായും രാഖി പറഞ്ഞു.