ബിഗ്‌ബോസില്‍ നിന്ന് പുറത്തിറങ്ങിയ 101ാം ദിവസം എനിക്ക് വന്‍ സര്‍പ്രൈസ് ലഭിച്ചു; ഹിന്ദി സിനിമയില്‍ ഓഫര്‍ ലഭിച്ചപ്പോഴും വീട്ടിലേക്ക് ഓടിപോകാനായിരുന്നു എനിക്ക് ഇഷ്ടം; എന്നെ പിന്തിരിപ്പിച്ചത് ശ്രീനിയാണ്; അഭിഷേക് ബച്ചന്റൊപ്പം അഭിനിയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട; സ്ത്രീകള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കുന്നിടമാണ് ബോളിവുഡെന്നും പ്രതികരിച്ച് പേളിമാണി; അഭിമുഖം 

Malayalilife
topbanner
ബിഗ്‌ബോസില്‍ നിന്ന് പുറത്തിറങ്ങിയ 101ാം ദിവസം എനിക്ക് വന്‍ സര്‍പ്രൈസ് ലഭിച്ചു; ഹിന്ദി സിനിമയില്‍ ഓഫര്‍ ലഭിച്ചപ്പോഴും വീട്ടിലേക്ക് ഓടിപോകാനായിരുന്നു എനിക്ക് ഇഷ്ടം; എന്നെ പിന്തിരിപ്പിച്ചത് ശ്രീനിയാണ്; അഭിഷേക് ബച്ചന്റൊപ്പം അഭിനിയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട; സ്ത്രീകള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കുന്നിടമാണ് ബോളിവുഡെന്നും പ്രതികരിച്ച് പേളിമാണി; അഭിമുഖം 

ലയാളികളുടെ ഇഷ്ട ടെലിവിഷന്‍ താരങ്ങളില്‍ ഒരാളാണ് പേളി മാണി. ബിഗ്ബോസ് ഷോയിലെത്തി നടന്‍ ശ്രീനിഷിനെ വിവാഹം ചെയ്ത ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്. ചുരുക്കം ചില സിനിമകളിലും വേഷമിട്ടിട്ടുള്ള പേളിയെ തേടി ഇപ്പോള്‍ ബോളിവുഡിലേക്കുള്ള അവസരവും എത്തിയിരിക്കയാണ്. ഇപ്പോള്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പേളി തന്റെ ബോളിവുഡ് രംഗപ്രവേശനത്തെകുറിച്ചും ശ്രീനിയുടെ പിന്തുണയെപറ്റിയും സിനി ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കയാണ്.

ശ്രീനിഷും പേളിയുമായുള്ള വിവാഹം നടന്നത് ഇക്കഴിഞ്ഞ മേയിലാണ്. ഹണിമൂണും വെബ്സീരിസുമൊക്കെയായി ജീവിതം അടിച്ചുപൊളിക്കുകയാണ് ദമ്പതികളിപ്പോള്‍. അവതാരകയായിട്ടാണ് പേളി രംഗപ്രവേശനം ചെയ്തതെങ്കിലും ചില സിനിമകളിലും താരം വേഷമിട്ടു. ബിഗ്ബോസില്‍ വന്നതോടെ പേളിയുടെയും ശ്രീനിയുടെയും പ്രശസ്തി ഉയര്‍ന്നു. ഇപ്പോള്‍ ബോളിവുഡ് സൂപ്പര്‍ താരവും 'ബിഗ് ബി' അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് പേളി അഭിനയിക്കുന്നത്. മലയാളി നടിമാരില്‍ അധികമാര്‍ക്കും കിട്ടാത്ത ഈ ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ ത്രില്ലിലാണ് പേളിയിപ്പോള്‍. 

ഛായാഗ്രാഹകന്‍ രവിവര്‍മ്മനാണ് അനുരാഗ് ബസുവിനോട് തന്നെ നിര്‍ദ്ദേശിച്ചതെന്ന് കരുതുന്നതായി പേളി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലെയും പേളിയുടെ ചില ഓണ്‍ലൈന്‍ വീഡിയോയും കണ്ട ശേഷമാണ്  സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പേളിയെ ബന്ധപ്പെട്ടത്. എന്നാല്‍ പേളി ബിഗ്ബോസ് ഷോയ്ക്കുലുള്ളില്‍ ആയിരുന്നു. അതിനാല്‍ പേളിയുടെ ഡാഡി മാണി പോളിനെയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിളിച്ചത്. ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യം പേളി കണ്ട ആള്‍ കൂടിയായിരുന്നു അനുരാഗ് ബസു.

100 ദിവസം ഷോയില്‍ പങ്കെടുത്ത ശേഷം 101മത്തെ ദിവസമായിരുന്നു ഈ കൂടികാഴ്ച. ബിഗ്ബോസില്‍ പങ്കെടുത്ത ശേഷം എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങണമെന്നായിരുന്നു താരം ആഗ്രഹിച്ചത് പക്ഷേ ശ്രീനിയാണ് അദ്ദേഹത്തെ കണ്ടിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് പേളിയെ പിന്തുണച്ചത്. ബിഗ്ബോസ് കഴിഞ്ഞ് ഒന്നിനും മൂടില്ലായിരുന്നു. വീട്ടില്‍ പോയാല്‍ മതി. എന്നാല്‍ ഇപ്പോള്‍ തന്നെ മീറ്റ് ചെയ്യാന് രണ്ടുദിവസം കഴിഞ്ഞ് പോയാല്‍ മതിയെന്നുമാണ് ശ്രീനി പറഞ്ഞത്. അതൊടൊപ്പം തന്നെ 101 മത്തെ ദിവസമാണ് എനിക്ക് യഥാര്‍ഥ സമ്മാനം കിട്ടിയതെന്നും അന്നാണ് താന്‍ അനുരാഗ് സാറിനെ കണ്ടതെന്നും ബോളിവുഡിലേക്ക് എത്താനുള്ള ഭാഗ്യം കിട്ടിയതെന്നും പേളി പറയുന്നു.

ഫെബ്രുവരിയില്‍ സിനിമയ പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്.. നാലാമത്തെ ഷെഡ്യുളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. മോളിവുഡ് ബോളിവുഡ് എന്ന വ്യത്യാസമൊന്നും അഭിനയിക്കുമ്പോള്‍ തോന്നിയില്ലെന്നും ഭാഷയും ഭക്ഷണവും മാത്രമാണ് വ്യത്യാസമായി തോന്നിയതെന്നും പേളി പറഞ്ഞു.

അതേസമയം മലയാളസിനിമില്‍ പുരുഷന്‍മാര്‍ അണിയറയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹിന്ദി സിനിമയില്‍ സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം കൂടുതലെന്ന് പേളി പറയുന്നു. അഭിഷേക് ബച്ചനുമായി വളരെ ഫ്രണ്ട്ലിയാണെന്നും ഷോട്ട് കഴിഞ്ഞാലും കാരവനില്‍പോയി സ്വന്തം കാര്യം നോക്കാതെ സെറ്റില്‍ സജീവമായി ഇടപെടുന്ന താരമാണ് അഭിഷേക് എന്നും പേളി പറഞ്ഞു.

ചാച്ചി എന്ന് വിളിച്ച് തന്നെ അഭിഷേക് കളിയാക്കാറുണ്ടായിരുന്നെന്നും സെറ്റില്‍ എല്ലാവരുമായും തന്നെ വളരെ സൗഹൃദത്തിലാണെന്നും പേളി പറയുന്നു. മലയാളത്തിലും ചില പ്രോജക്ടുകളുടെ ചര്‍ച്ച നടക്കുകയാണെന്നും പേളി സൂചിപ്പിച്ചു.

pearly maanai exclusive interview

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES