Latest News

വീടും കിടപ്പാടവും വിറ്റ് പ്രവർത്തിച്ചവരുടെ പാർട്ടിയെയാണ് ഇഷ്ടപ്പെടുന്നത്; ചുവപ്പ് കൊടി എന്നും ആവേശമേ തന്നിട്ടുള്ളൂ; കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ പാർട്ടി മരിക്കരുതെന്നാണ് ആഗ്രഹം; സിപിഎം സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുത്തുകൊണ്ട് പ്രസംഗിച്ചത് നവ്യാ നായർ

Malayalilife

വീടും കിടപ്പാടവും വിറ്റ് പ്രവർത്തിച്ചവരുടെ പാർട്ടിയെയാണ് ഇഷ്ടപ്പെടുന്നതെന്നും ചുവപ്പ് കൊടി ആവേശമാണെന്നും നവ്യാനായർ. സിപിഎം സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു താരം. കമ്മ്യൂണിസത്തെ സംബന്ധിച്ചും മാർക്‌സിസത്തെക്കുറിച്ചും കൂടുതൽ പറയാൻ അറിയില്ലെങ്കിലും ചുവപ്പ് കൊടി എപ്പോഴും ആവേശം തരുന്നതാണെന്നും വീടും കിടപ്പാടവും വിറ്റ് പ്രവർത്തിച്ചവരുടെ പാർട്ടി ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹം. കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. ഇടയ്ക്ക് ചില വേദന വിഷമങ്ങൾ ഉണ്ടാകാറുണ്ട്. അത് ഒരിക്കലും ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നത് എന്നും താരം പറഞ്ഞു.

ലാൽസലാം പറഞ്ഞാണ് നടി പ്രസംഗം അവസാനിപ്പിച്ചത്. എന്നാൽ കവിത ആലപിക്കണമെന്ന ആൾക്കാരുടെ അഭ്യർത്ഥനയെ തുടർന്ന് വീണ്ടും മൈക്കിന് മുന്നിലെത്തുകയും വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികൾ താരം ആലപിക്കുകയും ചെയ്തു. ഗുരുവായൂർ വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നവ്യാ നായർ പങ്കെടുത്തത്.

Read more topics: # navya nair,# cpim party meeting,#
navya nair say about cpm party

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES