മലയാള സിനിമയുടെ ഇപ്പോഴത്തെ യുവതാരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിവിയും. ഇവരുടെ അമ്മയാണ് മല്ലിക സുകുമാരൻ. മലയാള സിനിമയിലെ മിന്നും താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. രണ്ടു പേരും തങ്ങളുടേതായ ഇടം മലയാള സിനിമയില്‍ സ്വന്തമാക്കിയിട്ടുണ്ട്. മക്കളുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്തായി എന്നും മല്ലിക സുകുമാരനുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട കുടുംബത്തിന്റെ തലെെവിയാണ് മല്ലിക. കുടുംബം മുഴുവൻ സോഷ്യൽ മീഡിയയിൽ തരംഗം ആണ്. കുടുംബത്തിൽ ഉള്ള മക്കളും മരുമകളും പേരകുട്ടിയും വരെ സിനിമയുടെ ഭാഗമാണ്. പകരക്കാരില്ലാത്ത താരങ്ങൾ കൂടിയാണിവർ. സുകുമാരന്റെ വിയോഗത്തിന് ശേഷം രണ്ട് മക്കളേയും ഇന്നും കാണുന്ന നിലയിലേയ്ക്ക് ഉയർത്തി കൊണ്ടുവന്നത്തിൽ അമ്മ മല്ലികാ സുകുമാരൻ വഹിച്ച പങ്ക് ചെറുതല്ല.
1954 ൽ ഹരിപ്പാടാണ് മല്ലിക സുകുമാരൻ എന്ന നടി ജനിച്ചത്. കൈനിക്കര മാധവൻ പിള്ളയുടെയും ശോഭയുടെയും നാല് മക്കളിൽ ഏറ്റവും ഇളയ ആളായാണ് താരം ജനിച്ചത്. മോഹമല്ലിക എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. മല്ലികയുടെ പിതാവ് ഒരു ഗാന്ധിയനും ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ്. മല്ലികയ്ക്ക് വേലായുധൻ പിള്ള എന്ന ഒരു ചേട്ടനും, പ്രേമചന്ദ്രിക, രാഗലതിക എന്ന രണ്ടു മൂത്ത സാഹോദരിമാരുമുണ്ട്. തിരുവനന്തപുരത്തെ കോട്ടൺ ഹിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിൽ നിന്നുമാണ് താരം സ്കൂൾ വിദ്യാഭാസം പൂർത്തി ആക്കിയത്. തിരുവനന്തപുരത്തെ വിമൻസ് കോളേജിൽ നിന്നും ചരിത്ര ബിരുദവും നേടി. 1974 ൽ മലയാളത്തിലെ അഭിനയ കുലപതി ജഗതി ശ്രീജുമാറിനെ വിവാഹം ചെയ്തു. അത് കഴിഞ്ഞ രണ്ടു വര്ഷം ആയപ്പോൾ ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ ഇരുവരും പിരിഞ്ഞു. അത് കഴിഞ്ഞ് 2 വർഷം ആയപ്പോൾ 1978 ൽ മലയാളത്തിലെ മറ്റൊരു നടൻ സുകുമാരനെ വിവാഹം ചെയ്തു. അദ്ദേഹം 1997 ൽ ഹൃദയാഘാദത്തെ തുടർന്ന് മരിച്ചു.
ഇവർക്ക് മലയാള സിനിമയിലെ ഇപ്പോഴത്തെ താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. സുകുമാരനുമായുള്ള വിവാഹം കഴിഞ്ഞ് തൊട്ട് അടുത്ത വർഷം 1979 ൽ ഇന്ദ്രജിത് ജനിച്ചു. പിന്നീട് മൂന്ന് വർഷത്തിന് ശേഷം 1982 ൽ പൃഥ്വിരാജ്ഉം ജനിച്ചു. അങ്ങനെ സുകുമാരൻ എന്ന മലയാളചലച്ചിത്രനടന്റെ ഭാര്യയും, ചലച്ചിത്ര-സീരിയൽ നടിയും ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ ചലച്ചിത്രനടന്മാരുടെ മാതാവുമായി മാറി മല്ലിക സുകുമാരൻ എന്ന നടി. 1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം കുറിച്ചത്. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു. സുകുമാരന്റെ മരണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു. നിരവധി സീരിയലുകളിലും തരാം പ്രത്യക്ഷപെട്ടു. കെ.കെ. രാജീവ് സംവിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസംരംഭം. ഈ സീരിയലിൽ തന്റെ കൂടെ അഭിനയിച്ച പൂർണ്ണിമ പിന്നീട് മല്ലികയുടെ മകനായ ഇന്ദ്രജിത്തിന്റെ വധുവായി. വളയം, സ്നേഹദൂരം, സ്ത്രീ ഒരു സാന്ത്വനം, പൊരുത്തം എന്നിവയാണ് മല്ലികയുടെ പ്രധാനപ്പെട്ട പരമ്പരകൾ. അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മല്ലികയ്ക്ക് ഫിലിം-ടി.വി. ക്രിട്ടിക്സ് അവാർഡ് ലഭിക്കുകയുണ്ടായി.
രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം എന്ന സിനിമയിലൂടെ മല്ലിക സിനിമയിലേയ്ക്ക് തിരിച്ച് വന്നു. സുരേഷ് ഗോപി ആയിരുന്നു ഈ സിനിമയിലെ നായകൻ. തുടർന്ന് രഞ്ജിത്തിന്റെ അമ്മക്കിളിക്കൂടിലും ശക്തമായ ഒരു കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയുണ്ടായി. ചോട്ട മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ. സീമാൻ സംവിധാനം ചെയ്ത മാധവൻ ചിത്രം വാഴ്തുക്കളിലൂടെ മല്ലിക തമിഴിലും അരങ്ങേറ്റം കുറിച്ചു. 2013 ജനുവരിയിൽ ഖത്തറിലെ ദോഹയിലെ വെസ്റ്റ് ബേയിൽ സ്‌പൈസ് ബോട്ട് എന്ന മൾട്ടി പാചകരീതി റെസ്റ്റോറന്റ് ആരംഭിച്ചു. അവർ റെസ്റ്റോറന്റിന്റെ സിഇഒയും എക്സിക്യൂട്ടീവ് ചെയർപേഴ്സണും ആണ്. ഇപ്പോൾ ഇവർ തിരുവനന്തപുരത്താണ് താമസം. പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിങ്ങനെയാണ് മല്ലികയുടെ ചെറുമക്കളുടെ പേര്.