ഹിന്ദി താരങ്ങൾക് ഏറെ സ്വീകാര്യതയാണ് കേരളത്തിൽ. ഏതു തലമുറ ആയാലും ഹിന്ദി സിനിമകൾ ഏറെ ഇഷ്ടപെടുന്ന പ്രേക്ഷകർ കൂടിയാണ് മലയാളികൾ. തൊണ്ണൂറുകൾ തൊട്ടു പ്രേക്ഷകരുടെ പ്രിയതാരമായി മാറി ഇന്നും അതേയ് നിലയിൽ ബോളിവുഡിൽ നിൽക്കുന്ന ഒരു താരമാണ് ഹൃതിക് റോഷൻ. പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ പുത്രനാണ് ഹൃതിക്. മുംബൈയിൽ ജനിച്ചു വളർന്ന താരം കുഞ്ഞിലേ തന്നെ സിനിമയിലേക് വന്ന വ്യക്തിയാണ്. ബോളുവുഡിൽ മ്യൂസിക് ഡയറക്ടറയായ രാജേഷ് റോഷന്‍ ഹൃതികിന്റെ അമ്മാവനാണ്. മുംബൈ സ്‌കോട്ടിഷ് സ്‌കൂളില്‍ നിന്നുള്ള പ്രാഥമിക പഠനം പൂര്‍ത്തീകരിച്ച ശേഷം ബിരുദം നേടി. നടന്‍ സഞ്ജയ ഖാന്റെ മകളായ സൂസണ്‍ ആണ് ഭാര്യ. വര്‍ഷങ്ങളുടെ പ്രണയത്തിനു ശേഷം 2000 ത്തിലായിരുന്നു ഇവരുടെ വിവാഹം. രണ്ടു കുട്ടികളുള്ള ഇവർ പിന്നീട് പിരിയുവാണെന്നു ഹൃതിക് തന്നെയാണ് അറിയിച്ചതും.
അധികമാരുമറിയാതെ പോയ ഒരു കഴിഞ്ഞ കാലമുണ്ട് ഹൃതികിനു. 6 വിരലുകളുള്ള ഭാഗ്യ താരത്തിനെ മാത്രമേ നമ്മുക് പുറംലോകത്തിനു അറിയൂ. പക്ഷേ അദ്ദേഹം കടന്നു വന്ന ജീവിത ത്യാഗങ്ങൾ പറ്റി ആർക്കും അറിയില്ല. ഇത് അദ്ദേഹത്തിന്റെ രണ്ടാം ജന്മനാണ്. ജനിച്ചപ്പോ വിളറിവെളുത്ത ശരീരമായതിനാൽ, 20 വയസ് വരെ ജീവിക്കുകയുള്ളു എന്നാണ് അദ്ദേഹത്തെ പറ്റി ഡോക്ടർസ് പറഞ്ഞിരുന്നത്. കാഴ്ച കുറവ്, ഡിസ്ക് കംപ്ലൈന്റ്റ്, നടത്തത്തിൽ മുടന്തു അങ്ങനെ നിരവധി പ്രേശ്നങ്ങൾ ഉണ്ടായിരുന്ന ഒരു നടനാണ് അദ്ദേഹം. സിനിമകളുടെ പരാജയം കാരണം അദ്ദേഹം കൊറേയെറെ അനുഭവിക്കേണ്ടി വന്നു. 6 വർഷത്തോളം സിനിമകൾ ഇല്ലാതെ അദ്ദേഹം ഇൻഡസ്ട്രയിൽ നിന്ന്. നിരാശയുടെ നെല്ലിപ്പലക കഴിഞ്ഞു. കൃഷ് എന്ന ഹിറ്റ് ചിത്രത്തിന് മുൻപ് അദ്ദേഹത്തിനെ വീണ്ടും വിധി തളർത്തി. ബ്രെയിൻ ഇഞ്ചുറി മൂലം ബ്രെയിൻ ഡിസോർഡർ ബാധിച്ചു അദ്ദേഹം 3 വർഷത്തോളം കിടപ്പിലായിരുന്നു. ഇനി എണീക്കില്ല എന്ന് പല ഡോക്ടർമാരും വിധി എഴുതി. എല്ലാം ഒരു നിമിഷം കൊണ്ട് താറുമാറായി. പക്ഷേ താൻ നേടിയത് നഷ്ടപ്പെടുത്താൻ വയ്യാതെ ഹൃതിക് തന്നെ അധ്വാനിച്ചു മുന്നേറാൻ തുടങ്ങി. ആദ്യമൊക്കെ നടക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷേ പല ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹം നടക്കാൻ ശ്രമിച്ചു. അങ്ങനെ വിധിയെ അദ്ദേഹം തന്നെ മാറ്റി. അവിടെ നിന്നാണ് ഇന്ന് കാണുന്ന ഇന്ത്യയിലെ തന്നെ മികച്ച നർത്തകരിൽ പ്രധാനിയായി ഇന്നും ഹൃതിക് റോഷൻ എന്ന പേര് ഉച്ചത്തിൽ ഉയർന്ന കേൾക്കുന്നത്. ശരീരം നന്നായി സൂക്‌ഷിക്കുന്ന ഹൃതിക്കിന്റെ സിക്സ് പാക്കിന് നിരവധി ആരാധകർ ഇന്നും ഉണ്ട്.
കുട്ടിയായിരുന്നപ്പോൾത്തന്നെ ഋതിക് ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഋത്വിക് ആദ്യമായി അഭിനയിച്ച ചിത്രം 1980 ലെ ആശ എന്ന ചിത്രമാണ്. 6 വയസ്സുള്ളപ്പോഴാണ് ഋത്വിക് ഈ ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ചില ചിത്രങ്ങളിൽ ഋത്വിക് ചെയ്യുകയുണ്ടായി. 1995-ൽ ഇറങ്ങിയ കരൺ അർജുൻ എന്ന ചിത്രത്തിലും 1997 ലെ കോയ്‌ല എന്ന ചിത്രത്തിലും സഹസംവിധായകനായും ഋത്വിക് പ്രവർത്തിച്ചു. അങ്ങനെ എല്ലാ മേഖലകളും ഒന്നു ചെയ്തു നോക്കാൻ താരം ശ്രമിച്ചു. 2000 ൽ ഇറങ്ങിയ ചിത്രമായ കഹോ ന പ്യാർ ഹേ ഋത്വിക്കിന്റെ അഭിനയജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതിൽ തന്റെ നായികയായി അഭിനയിച്ച അമിഷ പട്ടേലിനും ഈ ചിത്രം ഒരു ഭാഗ്യ ചിത്രമായിരുന്നു. ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു വൻ വിജയമായിരുന്നു. ഇവിടുന്ന് തുടങ്ങിയതാണ് ഹൃതിക് എന്ന നടൻ. ഇതുവരെ മൊത്തം 102 അവാർഡുകൾ ലഭിച്ചു, അതിൽ ഏറ്റവുമധികം അവാർഡ് ലഭിച്ച ചിത്രം എന്ന റെക്കോർഡും ഈ ചിത്രത്തിന്റെ പേരിലുണ്ട്. ഇതിനു ശേഷം ഋത്വിക് രോഷൻ ഒരു പാട് മുൻ നിര ചിത്രങ്ങളിൽ നായക വേഷം ചെയ്തു. അതുവരെ ഉള്ള കഷ്ടപ്പാട് അന്ന് മുതൽ കാണാൻ തുടങ്ങി. ഫിസ എന്ന ചിത്രം വളരെ ശ്രദ്ധേയമായ മറ്റൊരു ചിത്രമാണ്. 2003 ൽ അദ്ദേഹത്തിന്റെ വിജയ ചിത്രം കോയി മിൽ ഗയ ആയിരുന്നു. ഇതിൽ ഋത്വിക്കിന്റെ പ്രകടനം പ്രശംസനീയമായിരുന്നു. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ചിത്രവും കഥാപത്രവുമാണ് ഇത്. 2004 ൽ ലക്ഷ്യ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം അദ്ദേഹം രണ്ട് വർഷത്തെ ഇടവേളയിൽ ആയിരുന്നു. ഈ ചിത്രം ഒരു പരാജയമായിരുന്നു. ഒരുപാട് കുറ്റങ്ങളും കുറവുകളും കേൾക്കേണ്ടി വന്നു. ഇവിടുന്നു അദ്ദേഹത്തിനെ വെറുക്കുന്നവർ എന്ന് പറഞ്ഞ ആളുകൾ വന്നു. അതിനു ശേഷം 2006 ൽ കോയി മിൽ ഗയ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ക്രിഷ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു വന്നു. ഇത് ഒരു വിജയ ചിത്രമായിരുന്നു. കുട്ടികളുടെ മാത്രമല്ല എക്കാലത്തെയും എല്ലാ ആളുകളുടെയും മനസ്സിൽ നിൽക്കുന്ന ഒരു ചിത്രമാണ് കൃഷ്. 2007 അദ്ദേഹത്തിന്റെ ചിത്രമായ ധൂം 2 ഒരു വലിയ വിജയ ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മൂന്നാമതും ഫിലിംഫെയർ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 2008-ൽ പുറത്തിറങ്ങിയ ജോധ അക്ബർ എന്ന അശുതോഷ് ഗോവാരിക്കറിന്റെ ചിത്രത്തിലെ അഭിനയത്തിന് ഋത്വിക്കിന് നാലാമതും ഫിലിംഫെയറിന്റെ മികച്ച നടൻ അവാർഡ് ലഭിച്ചു. ഇങ്ങനെ നിരവധി അവാര്ഡുകളും അംഗീകാരവും നേടിയ ഒരു നടനാണ് ഹൃതിക്. ഇന്നും ആളുകളുടെ മനസ്സിൽ ബോളിവുഡ് നടന്മാരിൽ പ്രധാന ആളുകളുടെ പട്ടികയിൽ ഹൃതിക്കും എന്നും ഉണ്ട്. ഇന്നും കുട്ടികളുടെ ഇടയിലും ചെറുപ്പക്കാരുടെ ഇടയിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന പ്രിയങ്കര നാണ് ഹൃതിക്. എല്ലാവരുടെ ഇടയിലും ഹൃതിക് എന്ന ഒരു ബ്രാൻഡ് ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു.