മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രശസ്ത സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഇരുപതിൽപ്പരം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുണ്ട്. 1977 ൽ സുരേഷ് ബാബുവിനും ലിവിക്കും ജനിച്ച ഗോപി സുന്ദർ കുട്ടിക്കാലത്തിന്റെ വലിയൊരു ഭാഗം കൊച്ചിയിലാണ് ചിലവഴിച്ചത്. പിതാവിന്റെ റെക്കോർഡിംഗ് സ്റ്റുഡിയോ ബിസിനസിൽ ജോലി ചെയ്യുന്നതിലും അമ്മയ്‌ക്കൊപ്പം റേഡിയോ കേൾക്കുന്നതിലും നിന്നാണ് അദ്ദേഹം ആദ്യമായി സംഗീതത്തോട് ഇഷ്ടം കാണിച്ചു തുടങ്ങിയത് തോന്നിത്തുടങ്ങിയത്. സ്കൂൾ കാലത്ത്, പഠനത്തേക്കാൾ തബലയും കീബോർഡും വായിക്കുന്നതിൽ സുന്ദർ ശ്രദ്ധാലുവായിരുന്നു. ആ സ്കൂളിൽ എല്ലാരും അറിഞ്ഞത് അദ്ദേഹത്തിന്റെ സംഗീതം വഴി ആയിരുന്നു. അതുകൊണ്ടു തന്നെ പല സംഗീത ഉപകരണവും ഉപയോഗിക്കാൻ ഇദ്ദേഹത്തിന് അറിയാം. ഒടുവിൽ, എസ്‌എസ്‌എൽസി പരീക്ഷകളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സ്കൂളിൽ നിന്ന് ഇറങ്ങിയപ്പോൾ, സ്വപ്നങ്ങൾ പിന്തുടരാൻ അവനെ അനുവദിക്കാൻ മാതാപിതാക്കൾ മതിയായ പിന്തുണ നൽകി. തന്റെ മകന്റെ പഠിപ്പു നിന്നെങ്കിലും അവന്റെ സ്വപ്നങ്ങളുടെ കൂടെ നില്ക്കാൻ തയാറായ മാതാപിതാക്കളായിരുന്നു ഇരുവരും. പിന്നീട് സംഗീതരംഗത്ത് ശ്രദ്ധാലുവായിരുന്ന അദ്ദേഹം ചെന്നൈയിലേക്ക് പുറപ്പെട്ടു, അവിടെ ഗവൺമെന്റ് മ്യൂസിക് കോളേജിൽ ക്ലാസുകൾ എടുത്തെങ്കിലും കോഴ്‌സ് നിർത്തിവച്ചു. അവിടെയും ജോലി പോയി.
പക്ഷേ അപ്പോഴും വീട്ടുകാർ കൂടെ നിന്നു. മലയാള സംഗീതസംവിധായകനായ ഔസേപ്പച്ചന്റെ സംഗീത സംഘത്തിൽ പ്രവേശിക്കാൻ പിതാവ് സുരേഷ് സഹായിച്ചു. സുന്ദറിന്റെ പിതാവിന്റെ ദീർഘകാല സുഹൃത്തായ ഔസേപ്പച്ചൻ അദ്ദേഹത്തെ സഹായിയായി സ്വീകരിചച്ചു. പിന്നീട് നടന്നതാണ് അദ്ദേഹത്തിന്റെ ഭാഗ്യം നിശ്ചയിച്ചത്. ടീമിലായിരിക്കുമ്പോൾ, സുന്ദർ തബലയും കീബോർഡും വായിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു. ഇതെല്ലാവർക്കും അത്ഭുതം തന്നെയായിരുന്നു. ചെന്നൈയിൽ ചെലവഴിച്ച വർഷങ്ങളിൽ, സംഗീത വ്യവസായത്തിൽ ചുവടുറപ്പിക്കാൻ അദ്ദേഹം പാടുപെട്ടു. പ്രൊഫഷണൽ സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ആദ്യ എക്സ്പോഷർ ടിവി പരസ്യങ്ങളിൽ ജിംഗിളുകൾ രചിക്കുന്ന രൂപത്തിലാണ് വന്നത്. ബോളിവുഡ് സംഗീത സംവിധായകൻ വിശാൽ ശേഖറിനായി കീബോർഡ് പ്രോഗ്രാമിംഗും അദ്ദേഹം കൂടെ നിന്നിട്ടുണ്ട്.
മലയാകത്തിലേക്ക് വന്നപ്പോൾ തികച്ചും മന്ത്രികമായ പാട്ടുകൾ അദ്ദേഹം ഉണ്ടാക്കി. ഉദയനാണു താരം എന്ന ചിത്രത്തിന്റെ പ്രോഗ്രാമിങ്ങിൽ ഗോപി സുന്ദറിനെ സംവിധായകൻ റോഷൻ ആൻഡ്രൂസ് ശ്രദ്ധിച്ചിരുന്നു. അങ്ങനെ 2006ൽ നോട്ടുബുക്ക് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ആദ്യമായി മലയാളത്തിൽ ഗോപി സുന്ദർ ഒരു ഗാനത്തിന്റെ സ്കോർ കമ്പോസ് ചെയ്തു. ഒടുവിൽ ചിത്രത്തിന്റെ വിജയം അദ്ദേഹത്തെ മുഖ്യധാരയിലേക്ക് ആകർഷിച്ചു, മോഹൻലാൽ അഭിനയിച്ച ഫ്ലാഷ് എന്ന മലയാള സിനിമയുടെ ശബ്ദട്രാക്ക് രചനയ്ക്കുള്ള ആദ്യത്തെ കരാർ സിബി മലയിൽ അദ്ദേഹത്തിന് നൽകി. പിന്നീട് ഉയർച്ചകൾ മാത്രം. അങ്ങനെ നീങ്ങി അവസാനം ഒരു കാരിയർ ബ്രേക്ക് കിട്ടിയ ചിത്രം വന്നു. മമ്മൂക്കയുടെ സൂപ്പര്ഹിറ് ചിത്രമായ ബിഗ്‌ബി. സംവിധായകൻ അമൽ നീരദിന്റെ മാത്രമല്ല, സമീർ താഹിർ, വിവേക് ഹർഷൻ, ഉണ്ണി ആർ എന്നിവരുൾപ്പെടെ നിരവധി സാങ്കേതിക വിദഗ്ധരുടെ ആദ്യ ചിത്രമായിരുന്നു ബിഗ് ബി. പിന്നീട് ഒരിക്കലും അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
സ്വകാര്യ ജീവിതം ഇത്തിരി വിവാദങ്ങളും പ്രശ്നങ്ങളും നിറഞ്ഞതായിരുന്നു. ഗോപി സുന്ദർ 2001 പ്രിയ എന്ന വ്യകിതിയെ വിവാഹം ചെയ്തു. ഇപ്പൊ ഇരുവരും വേര്പിരിയാനുള്ള കേസ് കൊടുത്തിട്ടുണ്ട്. ഇപ്പോഴും വിധി വന്നിട്ടില്ല എന്നാണ് വാർത്തകൾ. ഈ ദമ്പതികൾക്ക് മാധവ് യാദവ് എന്ന രണ്ടു ആൺകുട്ടികളുണ്ട്. ഗായിക അഭയ ഹിരൺമയിയുമായി സുന്ദർ ഒരു ലിവിങ് ടുഗെതർ ജീവിതബന്ധത്തിൽ ഏർപ്പെട്ടു എന്ന് നിരവധി വാർത്തകൾ വന്നിരുന്നു. പക്ഷേ പിന്നീട് ഇത് ഇവർ തുറന്നു പറയുക ഉണ്ടായി. 2018 ജൂലൈയിൽ അവർ 9 വർഷമായി ഒരുമിച്ചുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കാൻ നിയം ഇല്ലാത്തതു കൊണ്ട് ലിവിങ് ടോജിതേരിലാണ് എന്നാണ് അറിയിച്ചിരുന്നത്. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ സുന്ദര നിമിഷങ്ങൾ ഇടയ്ക്കിടയ്ക്ക് ഇരുവരും പങ്ക് വയ്ക്കാറുമുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരൺമയിയുമായുള്ള ബന്ധം ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നതാണ്. ഇത് സംബന്ധിച്ച് ഗോപിസുന്ദറിന്‍റെ മുൻ ഭാര്യ തന്നെ ഫേസ്ബുക്കിലൂടെ തുറന്നുപറഞ്ഞതോടെയാണ് പുറം ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അഭയ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട 'കോയിക്കോട്' എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. ഇത് കഴിഞ്ഞും ഏതാനും ചിത്രങ്ങളിൽ ഇവർ ഒരുമിച്ചു പ്രവർത്തിച്ചു.
ഫ്ലാഷ് , സാഗർ എലിയാസ് ജാക്കി റീലോഡഡ്, അൻവർ , കാസനോവ തുടങ്ങിയവയാണ് ഗോപി സുന്ദർ സംഗീതം പകർന്ന ചില ശ്രദ്ധേയമായ ചിത്രങ്ങൾ. നോട്ട്ബുക്ക്, ബിഗ് ബി, ഇവിടം സ്വർഗ്ഗമാണ് തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയ ഇദ്ദേഹം അയ്യായിരത്തിൽപ്പരം പരസ്യചിത്രങ്ങൾക്കും ഈണമിട്ടു. അൻവർ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. അതിലെ കൽബിലത്തി എന്ന ഗാനം ആർക്കും മറക്കാൻ സാധിക്കില്ല. 2014-ലെ ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചു. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം അങ്ങനെ നിരവധി അഭിനന്ദങ്ങൾക്ക് അർഹനായ വ്യക്തിയാണ് ഗോപി സുന്ദർ.