വിനയൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്രസാങ്കല്പിക മലയാള ചലച്ചിത്രമാണ് അതിശയൻ. 2003-ൽ പുറത്തിറങ്ങിയ ഹൽക്ക് എന്ന അമേരിക്കൻ ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പല ഹോളിവുഡ് ചലച്ചിത്രങ്ങളിലേതും പോലെ ഈ ചിത്രവും ഒരു അമാനുഷിക കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്.ചിത്രത്തിൽ മാസ്റ്റർ ദേവദാസ്, ജാക്കി ഷ്രോഫ്, ജയസൂര്യ, കാവ്യ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ബോളിവുഡ് നടൻ ജാക്കി ഷ്രോഫ് അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രമാണ് അതിശയൻ. ഈ ചിത്രം 2009-ൽ നയാ ആജൂബാ എന്ന പേരിൽ ഹിന്ദിയിലും പ്രദർശനത്തിനെത്തിയിരുന്നു.
2007 ഏപ്രിൽ 17-ന് പ്രദർശനത്തിനെത്തിയ ചിത്രം സാമ്പത്തികം ആയി വൻ ലാഭം കൈവരിക്കുകയും അതിശയൻ' എന്ന അമാനുഷിക കഥാപാത്രം ജനശ്രദ്ധ ലഭിക്കുകയും ചെയ്തു. അതിശയന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മാസ്റ്റര്‍ ദേവദാസ്. അനന്ദ ഭൈരവി,കളിക്കൂട്ടുകാര്‍ എന്നിവയാണ് ഈ താരം അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ‘ആനന്ദഭൈരവി’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ആ കുട്ടി പിന്നീട് സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഒരു ലാബിൽ നിന്നും മരുന്ന് കുടിച്ചു സൂപ്പർ ഹീറോയായി മാറുന്ന ഒരു കുട്ടിയുടെ കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയാതായിരുന്നു എല്ലാ സംവിധായകർക്കും പ്രചോദനം. ഒരു ഹോളിവുഡ് തലത്തിൽ മലയാള സിനിമാ എത്തുമെന്ന വിശ്വാസമൊക്കെ എല്ലാവർക്കുമുണ്ടായിരുന്നു. ഒപ്പം ചിത്രത്തിൽ മനോഹരമായ ചിരിയും തുടുത്ത കവിളുകളുമായെത്തിയ മാസ്റ്റർ ദേവദാസിന്റെ കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടി. ഏതാൾക്കൂട്ടത്തിനിടയിലും ആളുകൾ ആ കുട്ടിയെ തിരിച്ചറിയുകയും സ്നേഹത്തോടെ ‘അതിശയബാലൻ’ എന്ന് വിളിക്കുകയും ചെയ്തു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആ അതിശയൻ പയ്യൻ മലയാളസിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് കളിക്കൂട്ടുകാർ. പക്ഷേ ഈ വട്ടം ബാലതാരമായി ആല്ല വന്നത് പകരം നായകനായി ആയിരുന്നു.
ഭാസി പടിക്കൽ എന്ന രാമുവാണ് ദേവദാസിന്റെ അച്ഛൻ. 100 ഇൽപ്പരം സിനിമകളിൽ അഭിനയിച്ച ഒരു പ്രശസ്ത താരമാണ് രാമു.ഭൈരവിയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങളൊന്നും വരാത്തതു കൊണ്ട് സിനിമയൊക്കെ വിട്ട് പഠിക്കാൻ തീരുമാനിക്കുകയായിരുന്നു താരം. ഇത്രനാളും പഠനവുമാക്കെയായി മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോൾ മുംബൈയിൽ സിനിമ പഠിക്കുകയാണ്, പ്രൊഡക്ഷൻ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇടയ്ക്ക് സിനിമയിൽ നിന്നും കുറേ ഓഫറുകൾ വന്നിരുന്നെങ്കിലും ഒരു നല്ല കോൺഫിഡൻസ് ഇല്ലായിരുന്നതുകൊണ്ടു ഒന്നും അങ്ങ് ഉറപ്പിച്ചില്ല. നായകനായി അഭിനയിക്കുമ്പോൾ ടെൻഷൻ കൂടുതലാണെങ്കിലും സിനിമാലോകത്തേക്ക് തിരിച്ചുവരാൻ പറ്റിയതിൽ സന്തോഷമുണ്ടെന്ന് ദേവദാസ് കളിക്കൂട്ടുകാർ ഇറങ്ങിയപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു. കുട്ടിക്കാലത്ത് അഭിനയിക്കുമ്പോൾ ഡയറക്ടർ പറയുന്നത് എന്താണോ അതുപോലെ ചെയ്തുവയ്ക്കുകയായിരുന്നു. ഇപ്പോൾ സിനിമ പഠിക്കുകയും കൂടി ചെയ്യുന്നതുകൊണ്ട് കുറച്ചുകൂടി മനസ്സിലാവുന്നുണ്ട്. കുഞ്ഞുനാളിലെ മനസ്സിലേക്ക് കയറി കൂടിയ സിനിമയുടെ ലോകത്തേക്ക് തിരിച്ചുവരാൻ പറ്റിയതിൽ സന്തോഷമുണ്ട് എന്നൊക്കെ നടൻ അന്ന് സൂചിപ്പിച്ചിരുന്നു.