സ്‌കൂള്‍ പഠനകാലത്തെ ഫോട്ടോ ഷെയര്‍ ചെയ്ത് അനുഷ്‌ക ശര്‍മ്മ. സ്‌കൂള്‍ കാലത്തെ ഫോട്ടോയാണ് അനുഷ്‌ക ശര്‍മ്മ ഷെയര്‍ ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളും ലൈക്കുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സ്‌കൂള്‍ യൂണിഫോമില്‍ സഹപാഠികള്‍ക്കൊപ്പമുള്ളതാണ് ഫോട്ടോ. ബാംഗ്ലൂര്‍ ആര്‍മി പബ്ലിക് സ്‌കൂളിലാണ് അനുഷ്‌ക ശര്‍മ്മ പഠിച്ചതെന്നും കമന്റിലുണ്ട്.സൂയി ധാഗയാണ് അനുഷ്‌ക ശര്‍മ്മയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയ എത്തിയ ചിത്രം. രാജ്യത്തെ കൈത്തുന്നല്‍ തൊഴിലാളികളുടെ ജീവിതമാണ് സൂയി ധാഗ എന്ന സിനിമയില്‍ പറയുന്നത്.
മധ്യവയസ്‌കയായ ഗ്രാമീണ സ്ത്രീയായിട്ടാണ് അനുഷ്‌ക ശര്‍മ്മ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം രാജ്യത്തിനകത്തും പുറത്തുനിന്നുമായി 100 കോടി രൂപയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്തത്.