ഇപ്പോൾ എല്ലായിടത്തും ചർച്ചാവിഷയം ദൃശ്യം ആണ്. ഇതിന്റെ ഓരോ കഥാപത്രത്തേയും എല്ലാവരും ശ്രദ്ധിച്ചു എന്നതാണ് പ്രേത്യേകത. ഇതിലെ ഒരു സുപ്രധാന വേഷം ചെയ്ത നടിയാണ് അഞ്ജലി. ആ ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഉടനീളം നിൽക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്. നിരവധി സിനിമകൾ ഷോർട് ഫിലിമുകൾ ആല്ബങ്ങളിലൊക്കെ അഭിനയിച്ച ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും ആണ് അഞ്ജലി നായർ. മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ചിട്ടുണ്ട്. മാനത്തെ വെള്ളിത്തേര് എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായി തുടക്കം കുറിച്ചു. പരസ്യങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് അഞ്ജലി ഒരു മോഡൽ ആയി തുടങ്ങി. പിന്നീട് ഒരു ടെലിവിഷൻ അവതാരകയായി പ്രവർത്തിചു. ബന്ധങ്ങൾ ബന്ധനങ്ങൾ" എന്ന പേരിൽ ഒരു ടെലിവിഷൻ പരിപാടിയുടെ ഭാഗമായി നിരവധി ടി.വി.ഷോകളിൽ അഭിനയിച്ചിട്ടുണ്ട്. തുടർന്ന് വിനീത് ശ്രീനിവാസന്റെ 'ലാ കൊച്ചിൻ' ഉൾപ്പെടെ നിരവധി സംഗീത ആൽബങ്ങളിൽ അഭിനയിച്ചു.
1988 ൽ കൊച്ചിയിലാണ് താരം ജനിച്ചത്. ഉഷ, ഗിരിധരൻ നായർ എന്നിവരുടെ മകളായി അഞ്ജലി ജനിച്ചു. ഇരട്ടക്കുട്ടികളിൽ ഒരാളായ അഞ്ജലിക്ക് ഒരു സഹോദരനാണ് ഉള്ളത്. തമിഴ്‌നാട്ടിൽ ജനിച്ചു വളർന്ന മലയാളം സംവിധായകനായ അനീപ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. 2013 ജൂണിൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന മലയാള ലഘുചിത്ര സമാഹാരത്തിൽ അഞ്ജലിയുടെ മകൾ ആവണി അഭിനയിച്ചിട്ടുണ്ട്. എറണാകുളത്തു നളന്ദ പുബ്ലിക്ക് സ്കൂളിലാണ് താരവും സഹോദരനും പഠിച്ചത്. ഇപ്പോൾ താരത്തിന്റെ മകളും പഠിക്കുന്നത് അതേയ് സ്കൂളിലാണ്. സ്കൂൾ കാലം തൊട്ടേ ഡാൻസിനോടും കലയോടും ഭയങ്കര ഇഷ്ടമായിരുന്നു താരത്തിന്. എല്ലാത്തിനും മുൻപന്തിയിൽ തന്നെ താരം നിൽക്കുമായിരുന്നു. അതുകൊണ്ടു തന്നെ കലയ്ക്കു പ്രാധാന്യം കൊടുക്കുന്ന എൻ എസ് എസ് ആർട്സ് കോളേജിലാണ് താരം കലാലയ ജീവിതം നയിച്ചത്.
മാനത്തെ വെള്ളിത്തേര് എന്ന സിനിമയിൽ ബാലതാരമായി വന്നുകഴിഞ്ഞിട്ട് തുടർന്നും രണ്ടു സിനിമകളിൽ ബാലതാരമായി തന്നെ അഭിനയിച്ചു. പിന്നീട് 2010 ൽ തിരിച്ചു വന്നത് മൂന്നു തമിഴ് സിനിമകളിലൂടെയാണ്. അത് കഴിഞ്ഞ് തൊട്ടു അടുത്ത വര്ഷം സീനിയർസ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും തിരിച്ചു വന്നു. തുടർന്ന് ഇപ്പോഴും 100 ൽപ്പരം സിനിമകളിൽ അഭിനയിക്കുന്നു. കുടുംബത്തിലെ മിക്ക ആൾക്കാരും സീരിയൽ സിനിമയിലും മീഡിയയിലും ഒക്കെ ബന്ധമുള്ള ആൾക്കാരാണ്. ഇപ്പോൾ അവസാനമായി അഭിനയിച്ച ചിത്രമാണ് ദൃശ്യം ടു.
താരം നല്ലപോലെ ദൈവ വിശ്വാസമുള്ള കൂട്ടത്തിലാണ്. കുടുംബം മുഴുവൻ അങ്ങനെയാണ് തന്നെ വളർത്തിയത് എന്നാണ് താരം പറയാറുള്ളത്. ചോറ്റാനിക്കര അമ്മയുടെ നടയിൽ പോയപ്പോൾ ഉള്ള ഒരു അത്ഭുത സംഭവം താരം ഒരിക്കൽ പങ്കുവച്ചിരുന്നു. അമ്പലത്തിൽ പോകാൻ നേരം, വഴിയിൽ ഒന്നും തലയിൽ വയ്ക്കാൻ പൂവ് കിട്ടാതെ നടയിൽ വിഷമിച്ചിരുന്നപ്പോൾ നടന്ന സംഭവമാണ് ഇത്. ഒരു പരിജയവും ഇല്ലാത്ത ഒരു അമ്മ അകത്ത് നിന്ന് നടന്നു വന്നു തനിക്ക് പൂവ് തന്നു എന്ന് ആണ് നടി പറയുന്നത്. അത് തന്റെ സങ്കടം കണ്ട ചോറ്റാനിക്കര 'അമ്മ തന്നെയാണ് അതെന്നു വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് താരം പറഞ്ഞിട്ടുണ്ട്. എല്ലാ ഭാഗ്യവും താൻ പ്രാർത്ഥിക്കുന്ന ദൈവമാണ് തന്നത് എന്ന് എപ്പോഴും താരം പറയാറുണ്ട്.