അമ്മയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തായ ജഗദീഷിന്റെയും ബാബരുജിന്റേയും ശബ്ദശകലച്ചൊല്ലി വീണ്ടും വിവാദം. ദിലീപിനെ സംരക്ഷിക്കാന്‍ അമ്മയിലെ ചിലര്‍ കരുതിക്കൂട്ടി നടത്തിയ ആസൂത്രിത നീക്കമാണ് ഇരുവരുടേയും സംഭാഷണത്തിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. സിദ്ദിഖിനെയും ദിലീപിനേയും തള്ളി പറഞ്ഞുകൊണ്ട് നടത്തിയ സംഭാഷണങ്ങള്‍ പുറത്തുവിട്ടത് അമ്മയുടെ ഭാരവാഹികള്‍ തന്നെയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
നടിയെ അക്രമിച്ച സംഭവവമുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ആരോപണം ഉയരുകയും തുടര്‍ന്ന് താര സംഘടനയായ എഎംഎംഎയില്‍ ഉണ്ടായ ഭിന്നാഭിപ്രായങ്ങളും ഇപ്പോള്‍ 'വിവാദ ചൂട്' ഇരട്ടിപ്പിക്കുന്ന നിലയിലാണ്. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടിയതിന് പിന്നാലെ എഎംഎംഎ പ്രസിഡനന്റ് മോഹന്‍ലാലിനുമെതിരെ കനത്ത ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. സംഘടനയിലെ എല്ലാ അംഗങ്ങളും ദിലീപിനൊപ്പമല്ല നില്‍ക്കുന്നതെന്നും ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട് എന്ന് കാണിക്കാന്‍ വേണ്ടിയാണ് നടന്മാരായ ബാബുരാജിന്റെയും ജഗദീഷിന്റെയും വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വിട്ടതെന്നും ഇപ്പോള്‍ ആരോപണം ഉയരുകയാണ്.
ഇത്തരത്തില്‍ ദിലീപിനെ സംരക്ഷിക്കാനാണ് ശക്തമായ അടിയൊഴുക്ക് നടക്കുന്നത് എന്ന തരത്തിലുള്ള ധ്വനിയാണ് ഡബ്ലു സിസി അംഗങ്ങളുടെ പത്ര സമ്മേളനത്തിലും മുഴങ്ങിയത്. ജഗദീഷിന്റെ വാട്സാപ്പ് സന്ദേശം പുറത്ത് വന്നപ്പോള്‍ താന്‍ ഇതിന് ഉത്തരവാദിയല്ല എന്ന പ്രതികരണം താരസംഘടനയ്ക്കുള്ളിലെ അംഗങ്ങള്‍ തമ്മിലുള്ള നാടകമാണോ ഇത് എന്ന് സംശയം വരുത്തുന്ന ഒന്നു കൂടിയാണ്.ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞു കൊണ്ടും രാജിവെച്ച നടിമാരെ താരസംഘടനയില്‍ തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി നടന്‍ സിദ്ധിഖും നടി കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തെ തള്ളിപ്പറഞ്ഞു കൊണ്ട് സംഘടനയുടെ ട്രഷററും വക്താവും കൂടിയായ ജഗദീഷ് രംഗത്തുവന്നിരുന്നു.
കുറ്റാരോപിതനായ നടന്‍ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് പത്രസമ്മേളനം വിളിച്ചുചേര്‍ത്തതിലെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാന്‍ സാധിക്കില്ലെന്ന് ജഗദീഷ് തുറന്നടിച്ചു. സിദ്ധിഖും കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം വിളിച്ചത് സിനിമുയുടെ സെറ്റില്‍ വച്ചാണ്. അത് തന്നെ അസ്വഭാവികമാണെന്ന് ജഗദീഷ് ചൂണ്ടിക്കാട്ടി.
അത് സംഭവത്തില്‍ ദുരൂഹത വളര്‍ത്തുന്നതാണെന്നും ജഗദീഷ് തുറന്നടിച്ചിരുന്നു. എന്നാല്‍ പി്ന്നീട് ജദഗീഷ് മൊഴി മാറ്റി പറയുകയും ചെയ്തു.ആരോപണവിധേയനായ ഒരാളെക്കുറിച്ച് പറയുന്ന പത്രസമ്മേളനം ആരോപണവിധേയനായ ആള്‍ അഭിനയിക്കുന്ന സെറ്റില്‍വച്ച് തന്നെയാകുമ്പോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ? അതില്‍ ഒരു ധാര്‍മ്മികതയുമില്ല. ആരോപണവിധേയനായ ആളുടെ സെറ്റില്‍വച്ച് അയാളെ പിന്തുണച്ചല്ലേ സംസാരിക്കാന്‍ പറ്റൂ? ജഗദീഷ് ചോദിക്കുന്നു.
ലളിതച്ചേച്ചി സംഗീത അക്കാദമി ചെയര്‍പേഴ്സണ്‍ ആയിരിക്കും. എന്നുവച്ച് ഇക്കാര്യത്തില്‍ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ 'അമ്മ' ചേച്ചിയെ ചുമതലപ്പെടുത്തണം സംസാരിക്കനെന്നുമാണ് ജഗദീഷ് കുറ്റപ്പെടുത്തിയത്. ഞാന്‍ പറഞ്ഞത് ജനറല്‍ ബോഡി കൂടും എന്നാന്നെും ജഗദീഷ് പ്രതികരിച്ചത്.