Latest News

വ്യാജ അക്കൗണ്ടില്‍ നിന്ന് തന്റെ പേരില്‍ പല പോസ്റ്റുകളും വരുന്നു;  ഈ പോസ്റ്റ് എന്റെ അറിവോടെ സമ്മതത്തോടെയോ അല്ല; ലൈവില്‍ വികാരഭരിതയായി കരിക്ക് താരം അമേയ മാത്യു

Malayalilife
topbanner
വ്യാജ അക്കൗണ്ടില്‍ നിന്ന് തന്റെ പേരില്‍ പല പോസ്റ്റുകളും വരുന്നു;  ഈ പോസ്റ്റ് എന്റെ അറിവോടെ സമ്മതത്തോടെയോ അല്ല; ലൈവില്‍ വികാരഭരിതയായി കരിക്ക് താരം അമേയ മാത്യു

യൂട്യൂബില്‍ ഹിറ്റൊരുക്കിയ കരിക്ക് സീരീസിലൂടെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച നടിയാണ് അമേയ മാത്യു. താരത്തിന് നിരവധി ആരാധകരാണ് രംഗത്തുള്ളത്. താരത്തിന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ തന്റെ പേരില്‍ പ്രചരിച്ച വ്യാജ അക്കൗണ്ടുകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് അമേയ ഇപ്പോള്‍. . ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയും അമേയ തന്റെ അഭിനയപ്രതിഭ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫഹദ് ഫാസിലിന്റെ പിറന്നാളിന് ആശംസ അമേയയുടെ പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്ന് വന്നിരുന്നു.

ഇത് തന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഐഡിയാണെന്ന് വ്യക്തമാക്കിയാണ് അമേയ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം വ്യാജ അക്കൗണ്ടില്‍ നിന്ന് തന്റെ പേരില്‍ പല പോസ്റ്റുകളും വരുന്നെന്ന് അമേയ ചൂണ്ടിക്കാട്ടുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അമേയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. '


സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ അമേയ പറയുന്നത് ഇങ്ങനെ 

'ഞാനിപ്പോള്‍ ഈ വീഡിയോ ചെയ്യുന്നത് ഒരു അത്യാവശ്യ കാര്യം നിങ്ങളിലേക്ക് എത്തിക്കാനാണ്. എന്റെ പേരില്‍ ഒരു വ്യാജ ഫെയ്സ്ബുക്ക് ഐഡി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ പേജില്‍ നിന്ന് ഒരു പോസ്റ്റ് വന്നിട്ടുണ്ടായി. ഫഹദ് ഫാസില്‍ സാറിന്റെ ബര്‍ത്ത്ഡേയാണ്. അപ്പോള്‍ ഞാന്‍ ഫഹദ് സാറിന് ബര്‍ത്ത്ഡേ വിഷ് ചെയ്യുന്ന ഒരു പോസ്റ്റ് ഇതില്‍ വന്നിട്ടുണ്ട്. ഈ പോസ്റ്റ് എന്റെ അറിവോടെ സമ്മതത്തോടെയോ അല്ല വന്നിരിക്കുന്നത്. ഈ പേജ് ഞാനല്ല കൈകാര്യം ചെയ്യുന്നത്. വ്യാജ ഐഡിയാണ്.' 

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES