തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളില്‍ ഒരുപോലെ നായികയായി തിളങ്ങിയ നടിയാണ് കനക. 11 വര്‍ഷം വിവിധ ഭാഷകളില്‍ സജീവമായിരുന്നു താരം പെട്ടെന്ന് അപ്രത്യക്ഷ്യയായി. പിന്നെ നീണ്ട 13 വര്‍ഷം കനകയെപറ്റി ആരും അറിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് 2013ല്‍ കനക കാന്‍സര്‍ ബാധിച്ച് മരിച്ചെന്ന് രീതിയില്‍ വാര്‍ത്തകളെത്തിയത്. ആരും തിരിഞ്ഞുനോക്കാനില്ലാതെ നരകിച്ചാണ് നടി മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകളെത്തിയത്. എന്നാല്‍ തൊട്ടുപിന്നാലെ കനക വിശദീകരണവുമായി എത്തി. ചെന്നൈയിലെ വീട്ടിലായിരുന്നു താരം ഉണ്ടായിരുന്നത്. വിയറ്റ്നാം കോളനി സിനിമയുടെ ഷൂട്ടിങ്ങിനായി മാത്രമാണ് ആലപ്പുഴ എത്തിയിട്ടുള്ളതെന്നും അമ്മയുടെ മരണശേഷം പുറത്തെവിടെയും പോയില്ലെന്നുമാണ് നടി അന്ന് വെളിപ്പെടുത്തിയത്. പിന്നീടും കനക മാധ്യമങ്ങളില്‍ നിന്നും അകന്നു നിന്നു. ഇപ്പോള്‍ വീണ്ടും കനകയുടെ ജീവിതവും ചില വെളിപ്പെടുത്തലുകളുമാണ് ചര്‍ച്ചയാകുന്നത്.
നായികയായി തന്നെയാണ് മലയാളത്തില്‍ കനക നിറഞ്ഞുനിന്നന്നത്. 2000ല്‍ നരസിംഹം, ഈ മഴ തേന്‍ മഴ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച താരത്തെ പിന്നീട് ആരും കിട്ടില്ല. മികച്ച നായിക നടി ആയിട്ട് കൂടി പൊതുവേദികളില്‍ ഒന്നും കനക എത്താറില്ല. വളരെ ദുരൂഹമാണ് കനകയുടെ ജീവിതവും. കനകയുടെ അമ്മ ദേവിക തെന്നിന്ത്യയിലെ നായിക നടിയായിരുന്നു. അമ്മയോട് ഏറെ അടുപ്പം സൂക്ഷിച്ച കനക അമ്മയുടെ മരണത്തോടെ സ്വയം തീര്‍ത്ത തടവറയില്‍ സ്വയം ഹോമിക്കപ്പെട്ടു. അമ്മയുടെ അനാവശ്യ കൈകടത്തലുകളാണ് സിനിമയില്‍ നിന്നും താരം ഫീല്‍ഡ് ഔട്ടാകാന്‍ കാരണമെന്നാണ് ചിലര്‍ പറയുന്നത്. കനകയ്ക്ക് വേണ്ടിയുള്ള ദേവികയുടെ അനാവശ്യ കൈകടത്തലുകള്‍ സിനിമയുടെ കഥയില്‍ തന്നെ മാറ്റമുണ്ടാക്കേണ്ട ഗതി വന്നു. നിര്‍മ്മാതാക്കള്‍ക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നത് പതിവായപ്പോള്‍ കനക സിനിമയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കപ്പെടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. തമിഴ് സംവിധായകനായ ദേവദാസായിരുന്നു കനകയുടെ അച്ഛന്‍. എന്നാല്‍ അച്ഛനും അമ്മയും കനകയുടെ ജനനത്തിന് പിന്നാലെ വേര്‍പിരിഞ്ഞിരുന്നു. അച്ഛനെതിരെ പലവട്ടം ആഞ്ഞടിച്ച് കനക രംഗത്തെത്തിയിട്ടുണ്ട്. തന്നെയും അമ്മയെയും പറ്റി മോശം പ്രചരിപ്പിക്കുന്നത് അച്ഛനാണെന്നായിരുന്നു നടിയുടെ ആരോപണം. അമ്മയെ ഒരു വേശ്യയായി അച്ഛന്‍ ചിത്രീകരിച്ചെന്ന് കനക വെളിപ്പെടുത്തിയിരുന്നു.
ചെന്നെയില്‍ അമ്മ വാങ്ങിയ പഴയ വീട്ടിലാണ് കനകയുടെ താമസമെങ്കിലും ആരും നടിയെ പുറത്ത് അധികം കാണാറില്ല. എന്താണ് കനകയ്ക്ക് സംഭവിക്കുന്നതെന്നും ആര്‍ക്കും അറിയാന്‍ വയ്യ. എന്നാല്‍ ഒന്നുമാത്രം ചില സുഹൃത്തുക്കള്‍ക്കറിയാം. അമ്മയുടെ മരണശേഷമാണ് കനക ഇങ്ങനെ മാറിയതെന്ന്. കനകയുടെ 29 വയസിയാണ് ദേവിക മരിച്ചത്. ആരാധകര്‍ക്കും സിനിമാക്കാര്‍ക്കും കനക ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നതാണ് അറിവ്. എന്നാല്‍ താന്‍ വിവാഹം കഴിച്ചെന്നാണ് 2013ല്‍ കനക വെളിപ്പെടുത്തയത്. 2007ലാണ് വിവാഹം ചെയ്തതെന്നും അമേരിക്കയില്‍ എഞ്ചിനീയറായ മുത്തുകുമാറാണ് തന്റെ ഭര്‍ത്താവെന്നും എന്നാല്‍ ഭര്‍ത്താവിനെ കാണാനില്ലെന്നുമാണ് താരം വെളിപ്പെടുത്തയിത.് 2007മുതല്‍ ഭര്‍ത്താവിനെ കാണുന്നില്ലെങ്കില്‍ എന്തേ അന്നേ പരാതി നല്‍കിയില്ലെന്ന ചോദ്യത്തോട് മൗനമായിരുന്നു താരത്തിന്റെ ഉത്തരം. എന്നാല്‍ മറ്റൊരു ഞെട്ടിക്കുന്ന കഥയും കനക വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ മരണശേഷം വളരെ ഒറ്റപ്പെടലിലായിരുന്നു താന്‍. അതിനാല്‍ അമ്മയുടെ പ്രേതത്തോട് അടുപ്പം പുലര്‍ത്തണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. അതിനായി ആവി അമുദ എന്ന് പേരുള്ള പ്രേതങ്ങളോട് സംസാരിക്കുന്ന ഒരു സ്ത്രീയെ താരം സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് അമ്മയുടെ പ്രേതത്തോട് താന്‍ സംസാരിച്ചെന്നും ഇതിനിടയിലാണ് മുത്തുകുമാറിനെ പരിചയപ്പെട്ടതെന്നുമാണ് കനക പറഞ്ഞത്. കാലിഫോര്‍ണിയയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു മുത്തുകുമാറുമായി ആദ്യം സൗഹൃദവും പിന്നെ വിവാഹം കഴിക്കുകയുമായിരുന്നു. ഏപ്രില്‍ 2007ല്‍ വിവാഹം ചെയ്തു. എന്നാല്‍ 15 ദിവസം മാത്രമേ ഒന്നിച്ചുജീവിച്ചുള്ളു. അതിന് ശേഷം ഒരിക്കലും ഭര്‍ത്താവിനെ കനക കണ്ടിട്ടില്ലത്രേ. അദ്ദേഹത്തെ പറ്റി കൂടുതല്‍ തനിക്കറിയില്ലെന്നും ആരോ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയി എന്നാണ് കരുതുന്നതും സിനിമാരംഗത്ത് തന്നെയുള്ള ആളാണെന്നും പിന്നീട് തന്റെ പിതാവ് തന്നെയാകാമെന്നും പറഞ്ഞും താരം രംഗത്തെത്തിയിരുന്നു.
അതേസമയം മകള്‍ക്ക് മനോരോഗമാണ് എന്നായിരുന്നു കനകയുടെ പിതാവ് പറഞ്ഞത്. മകള്‍ കല്യാണം കഴിച്ചെന്ന് അവള്‍ മാത്രമാണ് പറയുന്നതെന്നും ഒരു രജിസ്റ്റാര്‍ ഓഫീസിലും വിവാഹരേഖയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു മായിക ലോകത്താണ് അവള്‍ ജീവിക്കുന്നതെന്നായിരുന്നു ആ പിതാവിന്റെ ആരോപണംഇതിന് പിന്നാലെയാണ് കനക മരിച്ച തരത്തില്‍ വാര്‍ത്തകളെത്തിയത്. മരിച്ചിട്ടില്ലെന്നും തനിക്ക് കാന്‍സറില്ലെന്നും ചിത്രങ്ങളിലേത് പോലെ മെലിഞ്ഞല്ല തടിച്ചാണ് താനുള്ളതെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ കനക പറഞ്ഞത്. ഇത് ഒരു തട്ടിപ്പാണെന്നും തന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും കനക വ്യാഖ്യാനിച്ചു. അമ്മ ദേവിക വാങ്ങിയ പഴയ ഒരു വീട്ടിലാണ് കനക ഇപ്പോള്‍ താമസിക്കുന്നത്. തന്റെ സ്വത്തുകള്‍ ആരെങ്കിലും കൊള്ളയടിക്കുമോ എന്ന അനാവശ്യഭയമാണ് കനകയുടെ മനസിലെന്നും അതിനാലാണ് കനക ആരോടും സംസാരിക്കാത്തത് എന്നുമുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് എത്തിയിരുന്നു. സ്വത്തിനായി അച്ഛന്‍ തന്നെ ഉപദ്രവിക്കുന്നുവെന്ന ആരോപണവും ഇടയ്ക്ക് കനക ഉന്നയിച്ചിരുന്നു. താന്‍ മനോരോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും ചിത്രീകരിച്ചത് അച്ഛനാണെന്നും താരം പറയുന്നു. വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന വീട്ടിലാണ് കനകയുടെ താമസം. എന്താണിതിന് കാരണമെന്നോ കനകയ്ക്ക് ജീവിതത്തിലും കരിയറിലും സംഭവിച്ചത് എന്തെന്നോ? ഭര്‍ത്താവിനെകുറിച്ചോ ഉള്ള രഹസ്യങ്ങള്‍ ഇന്നും ആര്‍ക്കും അറിയില്ല. എല്ലാം മൂടി വച്ച് കനക ഇന്നും ആരുമറിയാതെ ചെന്നൈയിലെ വീട്ടില്‍ ജീവിതം തള്ളിനീക്കുന്നു.